കോഴിക്കോട്: കള്ള് വ്യവസായം കേരളത്തിൽ ഇല്ലാതാകുമോ എന്ന ആശങ്കയിലാണ് ചെത്ത് തൊഴിലാളികൾ ഉൾപ്പെടെ കള്ള് വ്യവായവുമായി ബന്ധപ്പെട്ട് ജീവിക്കുന്നവർ. സർക്കാരിന്റെ ബിവറേജസ് കോർപ്പറേഷന് കൊടുക്കുന്ന പരിഗണനയിൽ ഒരു ശതമാനം പോലും കള്ള് വ്യവസായത്തിന് സർക്കാർ നൽകുന്നില്ല എന്നത് തന്നെയാണ് ിതിന് പ്രധാന കാരണം.
കള്ള് ചെത്തിന് ചില പാരമ്പര്യ രീതികൾ ഉണ്ടായിരുന്നു. എന്നാൽ, ഈ രീതി ഉപേക്ഷിച്ചത് കള്ള് വ്യവസായത്തെ പ്രതികൂലമായി ബാധിച്ചെന്ന നിഗമനത്തിലാണ് കള്ള് വ്യവസായികൾ. നേരത്തെ മൂന്ന് നേരമായിരുന്നു തെങ്ങിൽ കയറിയിരുന്നത്. രാവിലെയും വൈകീട്ടും കള്ള് ചെത്താൻ ആണെങ്കിൽ, ഇടയ്ക്കുള്ള ഉച്ച നേരത്ത് തെങ്ങിന്റെ മണ്ടയും കുലയും വൃത്തിയാക്കാൻ ആണ് കയറിയിരുന്നത്. എന്നാൽ, ഇപ്പോൾ തെങ്ങ് കയറ്റം രണ്ട് നേരമായി മാറി.
ചെത്തിയ കുലയിൽ നേരത്തെ, ഏച്ചിൽ എന്ന ഔഷധസസ്യത്തിന്റെ ഇലച്ചാന്ത് ആണ് തേച്ചിരുന്നത്. എന്നാൽ, ഏച്ചിൽ ഇല പേസ്റ്റ് തയ്യാറാക്കാൻ ഏറെ നേരത്തെ അധ്വാനം വേണം. അതുകൊണ്ട് തന്നെ, ഇതിന് ബദലായി പ്രത്യേകതരം ചെളിയാണ് തേക്കുന്നത്. ഇത് പക്ഷേ, കള്ളിന്റെ ഗുണത്തിലും രുചിയിലും മാറ്റമുണ്ടാക്കിയതായി ഉപഭോക്താക്കൾ പറയുന്നു.
പരമ്പരാഗതമായ കള്ള് വ്യവസായത്തെ പ്രോത്സാഹിപ്പിക്കാന പലതരത്തിലുള്ള പദ്ധതികളും മുന്നോട്ട് വരുന്നുണ്ടെങ്കിലും പുതുതലമുറയിൽ നിന്നുള്ളവർ ഈ മേഖലയിലേയ്ക്ക് കടന്നു വരാൻ മടിക്കുന്നത്, ഈ വ്യവസായത്തിന്റെ നിലനിൽപ്പ് ഇല്ലാതാവുന്നു.
സർക്കാരിന്റെ ശ്രദ്ധയും ഇപ്പോാൾ വിദേശ മദ്യ ഷോപ്പുകളിലേയ്ക്ക് ഒതുങ്ങിയതും കള്ള് വ്യവസായം ഇല്ലാതായി തുടങ്ങാൻ ഒരു കാരണമാണ്. ആരാധനാലയങ്ങളുടെയും സ്‌കൂളുകളുടെയും 50 മീറ്റർ പരിസരത്ത് വിദേശ മദ്യ ഷോപ്പുകളും ബാറുകളും പാടില്ല എന്നാണ് നിയമം. എന്നാൽ, കള്ള് ഷോപ്പിന്റെ കാര്യത്തിൽ ഇത് 400 മീറ്റർ എന്ന രീതിയിൽ ഇപ്പോഴും തുടരുകയാണ്. ഒരു വ്യക്തിക്ക് മൂന്ന് ലിറ്റർ മദ്യം കൈവശം വക്കാമെന്ന് ആണ് നിയമം. എന്നാൽ, കള്ളിന്റെ കാര്യത്തിൽ ഇത് ഒന്നര ലിറ്റർ മാത്രമാണ്.
Discussion about this post