മുംബൈ; സ്വന്തമായി ഒരു വീട്.. ഏതൊരാളുടെയും സ്വപ്‌നമാണ്. സ്വന്തം കുടുംബത്തോടൊപ്പം സന്തോഷത്തോടെ ഇരിക്കാൻ പറ്റിയ കൊച്ചുവീട് പോലും ഒരുക്കാൻ സാമ്പത്തികമായി കഴിയാത്ത അനേകം പേർ നമുക്ക് ചുറ്റിനും ഉണ്ട്. ഇവർ പലപ്പോഴും ഭവന വായ്പകളെയാണ് ആശ്രയിക്കുന്നത്. എന്നാൽ വായ്പകൾ പലപ്പോഴും വലിയ പലിശയും വലിയ ഈടും ചോദിക്കാറുണ്ട്.
ഇപ്പോഴിതാ ഈ രംഗത്തേക്ക് ഇറങ്ങാൻ ഒരുങ്ങുകയാണ് റിലയൻസ് ഇൻഡസ്ട്രീസ്. ഭവന വായ്പയിലും മുകേഷ് അംബാനിയുടെ കമ്പനി ശ്രദ്ധ പതിപ്പിക്കാൻ പോകുന്നത് വലിയ പ്രതീക്ഷയോടെയാണ് സാധാരണക്കാർ നോക്കികാണുന്നത്. റിലയൻസ് ഇൻഡസ്ട്രീസിന്റെ സാമ്പത്തിക സേവന വിഭാഗമായ ജിയോ ഫിനാൻഷ്യൽ ലിമിറ്റഡ് ആകും ഭവനസ്വപ്‌നങ്ങൾക്ക് ഒപ്പം നിൽക്കുക. പദ്ധതി അവസാന ഘട്ടത്തിലാണെന്ന് കമ്പനി പറഞ്ഞു. കമ്പനിയുടെ ആദ്യ പൊതുവാർഷിക യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനി (എൻബിഎഫ്സി) ആയ ജെഎഫ്എൽ വസ്തുവകകൾക്കും സെക്യൂരിറ്റികൾക്കുമുള്ള വായ്പകൾ അവതരിപ്പിക്കാനും ഒരുങ്ങുകയാണ്.
2024 മെയ് 30 കമ്പനി പുറത്തിറക്കിയ Jio Finance ആപ്പിന്റെ ബിറ്റാ പതിപ്പ് ഇതോടകം 10 ലക്ഷത്തിലധികം ആളുകൾ ഡൗൺലോഡ് ചെയ്തിട്ടുണ്ട്. ഡിജിറ്റൽ വിപ്ലവം ലക്ഷ്യമിടുന്ന ജിയോ, ഈ ആപ്പ് വഴിയാകും ഹോം ലോൺ അടക്കമുള്ള ഉൽപ്പന്നങ്ങൾ ഉപയോക്താക്കളിലേയ്ക്ക് എത്തിക്കുക
Discussion about this post