വാട്‌സ്ആപ്പിൽ പുത്തൻ ഫീച്ചർ എത്തിയിരിക്കുന്നു. ഒന്നിൽ കൂടുതൽ അക്കൗണ്ടുകൾ ഉപയോഗിക്കുന്നവർക്കായാണ് ഇത്തവണ പുത്തൻ ഫീച്ചർ കൊണ്ടുവരുന്നത് എന്നാണ് റിപ്പോർട്ട്. ഫീച്ചർ ഇപ്പോൾ പരീക്ഷണ ഘട്ടത്തിലാണ്.
ഉപയോക്താക്കൾക്ക് കോൺടാക്റ്റുകൾ മികച്ച രീതിയിൽ മാനേജ് ചെയ്യാൻ ഫീച്ചർ സഹായിക്കുമെന്നാണ് വാബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്യുന്നത്. പുതിയ ഫീച്ചർ ആപ്പിന്റെ ബീറ്റാ പതിപ്പിൽ ലഭ്യമായതായാണ് റിപ്പോർട്ട്. ഉപയോക്താക്കൾക്ക് കോൺടാക്റ്റ് ലിസ്റ്റുകൾ മറ്റൊരു അക്കൗണ്ടിലേക്ക് ചേർക്കാൻ കഴിയുന്നതാണ് പുത്തൻ ഫീച്ചർ. ഉപയോക്താക്കൾക്ക് ഓഫീസിലേയും വ്യക്തിഗതമായ കോൺക്റ്റുകളും പ്രത്യേകം സൂക്ഷിക്കാൻ അനുവദിക്കുന്നു.
ഉപയോക്താക്കൾ കോൺടാക്റ്റ് സിങ്കിംഗ് ഓഫ് ചെയ്താൽ പുതിയ വാട്‌സ്ആപ്പ് അപ്‌ഡേറ്റിൽ മാനുവൽ സിങ്കിംഗ് ഓപ്ഷൻ ലഭ്യമാവും. ഇത് തെരഞ്ഞെടുക്കുന്ന കോൺടാക്റ്റുകൾ മാത്രം സിങ്ക് ചെയ്യാൻ സഹായിക്കും. മുഴുവൻ കോൺടാക്ട്‌സും ഉപയോക്താക്കൾക്ക് അവരുടെ ലിങ്ക്ഡ് ഡിവൈസുകളിൽ ലഭ്യമാകാൻ താൽപ്പര്യമില്ലെങ്കിൽ സിങ്ക് ചെയ്ത കോൺടാക്റ്റുകൾ അൺസിങ്ക് ചെയ്യാനും സാധിക്കും.
Discussion about this post