മുഖസൗന്ദര്യം കാത്തുസൂക്ഷിക്കാൻ പെടാപാട് പെടുന്നവർ തോറ്റ് പോകുന്ന സംഗതിയാണ് പലപ്പോഴും മുഖക്കുരു. മുഖത്ത് വരുന്ന കുരുക്കൾ ചിലപ്പോൾ പൊട്ടുകയും അടയാളങ്ങൾ ആകുകയും ചെയ്യുന്നത് വലിയ പ്രശ്‌നമാകുന്നു. അവസാനം പണം ചിലവാക്കി ക്രീമുകളും മരുന്നുകളും വാങ്ങി പരിഹാര കാണാൻ ശ്രമിക്കുന്നു. നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ പല സ്‌കിൻ കെയർ ഉത്പന്നങ്ങളിലെയും അവിഭാജ്യ ഘടകമാണ് ആര്യവേപ്പ്. ന്നൊൽ ഇത് പ്രകൃതിദത്തമായി ഉപയോഗിച്ചാലെന്താ?
ചർമ്മത്തിന് ഗുണകരമായ ഒട്ടേറെ സവിശേഷതകളാൽ സമ്പുഷ്ടമാണ് ആര്യവേപ്പ്. മുഖത്തിന് നല്ല തിളക്കം കിട്ടാനും മുഖക്കുരുവും പാടുകളും മാറ്റാനും ഇത് വളരെയധികം സഹായിക്കും. ഇത് ആന്റിസെപ്റ്റിക്, ആൻറി-ഇൻഫ്‌ലമേറ്ററി, ആന്റിഓക്സിഡന്റ് ഗുണങ്ങൾ നൽകുന്നുണ്ട്. വേപ്പിന്റ എല്ലാ ഭാഗങ്ങളും ഔഷധ ഗുണങ്ങൾ നിറഞ്ഞതാണ് എന്നതാണ് സത്യം. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ കറുത്ത പാടുകൾ, പിഗ്മെന്റേഷൻ, മറ്റ് പാടുകൾ എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു.കൂടാതെ, ചർമ്മത്തിന് ആവശ്യമായ വൈറ്റമിൻ ഇ ഇതിൽ കാണപ്പെടുന്നു.
മുഖത്തെ കുരുക്കൾ കളയാൻ
കുറച്ച് ആര്യവേപ്പിന്റെ ഇലകൾ എടുത്ത് അരയ്ക്കുക. ഇതിലേക്ക് കുറച്ച് കടലപ്പൊടിയും പനിനീരും ചേർക്കുക. ഇത് കുഴമ്പ് പരുവത്തിലാക്കി മുഖത്ത് പുരട്ടുക. ഇത് മുഖത്ത് ഉണങ്ങാനായി കുറച്ച് നേരം വയ്ക്കുക. കുറച്ച് സമയത്തിന് ശേഷം കഴുകി കളയുക.
മുഖത്തെ കറുത്ത പാടുകൾ കളയാൻ കുറച്ച് ആര്യവേപ്പില അരച്ചതിലേക്ക് രണ്ടു ടേബിൾസ്പൂൺ കട്ടത്തൈരും ചേർക്കുക. ഇത് നന്നായി യോജിപ്പിച്ച ശേഷം മുഖത്ത് പുരട്ടുക. ഇത് മുഖത്ത് ഉണങ്ങിപ്പിടിക്കുവാൻ കുറച്ചുനേരം വച്ചതിനു ശേഷം വെള്ളം ഒഴിച്ച് മുഖം കഴുകുക.
കുറച്ച് ആര്യവേപ്പിന്റെ ഇലകൾ എടുത്ത് വെള്ളത്തിൽ തിളപ്പിക്കുക. ഈ വെള്ളം നിങ്ങൾക്ക് ചർമ്മം ശുചിയാക്കുവാൻ ഉപയോഗിക്കാം. ഇതിനായി, ഈ വെള്ളത്തിൽ ഒരു പഞ്ഞി മുക്കി മുഖത്ത് പുരട്ടി ഒരു രാത്രി വയ്ക്കുക. ഒരേ വെള്ളം തന്നെ കൂടുതൽ ദിവസം ഉപയോഗിക്കരുത്
Discussion about this post