ന്യൂയോർക്ക്: സൂര്യനിൽ അതിഭയങ്കരമായ പൊട്ടിത്തെറി ഉണ്ടായതായി ഗവേഷകർ. ഉഗ്രസ്‌ഫോടനത്തിന്റെ ദൃശ്യങ്ങൾ ഗവേഷകർ പുറത്തുവിട്ടു. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സ്‌ഫോടനമെന്ന വിശേഷിപ്പിക്കാവുന്ന പൊട്ടിത്തെറിയാണ് സൂര്യനിൽ ഉണ്ടായത് എന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്.
ഗവേഷകനായ ഡോ. റയാൻ ഫ്രഞ്ച് എക്‌സിലൂടെയാണ് ദൃശ്യങ്ങൾ പുറത്തുവിട്ടിട്ടുള്ളത്. സൂര്യന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ജ്വാലകൾ പുറത്തേക്ക് വരുന്നതായി ദൃശ്യങ്ങളിൽ കാണാം. ഇതിൽ ഒരു പ്രത്യേക ഭാഗത്തു നിന്നും തീവ്രത കൂടിയ ജ്വാലകൾ പുറത്തേക്ക് വരുന്നുണ്ട്. ഈ ഭാഗത്താണ് ശക്തമായ പൊട്ടിത്തെറി ഉണ്ടായത്. ഏകദേശം 12 മണിക്കൂറോളം നേരം ഈ ഭാഗത്ത് നിന്നും ജ്വാലകൾ പ്രവഹിച്ചുവെന്നും ഗവേഷകർ വ്യക്തമാക്കുന്നുണ്ട്.
സൂര്യനിൽ അവിസ്മരണീയമായ സംഭവങ്ങൾക്കായിരുന്നു താൻ സാക്ഷ്യം വഹിച്ചത് എന്ന് ഡോ റയാൻ ഫ്രഞ്ച് പറഞ്ഞു. ദീർഘനേരം നീണ്ടുനിൽക്കുന്ന പ്രതിഭാസം ആദ്യമായി കാണുകയാണ്. സൂര്യനിൽ ഉണ്ടായ പൊട്ടിത്തെറിയുടെ ഗ്രാഫിക് ദൃശ്യങ്ങൾ കണ്ടിട്ടുണ്ട്. എന്നാൽ നേരിട്ട് ആദ്യമായിട്ടാണ് തത്സമയം ഈ സംഭവങ്ങൾക്ക് സാക്ഷിയാകുന്നത് എന്നും ഫ്രഞ്ച് കൂട്ടിച്ചേർത്തു.
നിലവിൽ സൂര്യൻ 11ാം വർഷ സൗരചക്രത്തിലൂടെയാണ് കടന്നു പോകുന്നത് എന്നാണ് ഗവേഷകർ പറയുന്നത്. അതിനാൽ സൂര്യനിലെ ഇത്തരം പ്രതിഭാസങ്ങൾ ശക്തമായിട്ടുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് ഉഗ്രസ്‌ഫോടനം ഉണ്ടായത്.
The full evolution of today’s mesmerising #SolarFlare, which continued for over 12 hours! This is a very long duration event, as most flares are over well within an hour of onset. Just look at those flare loops grow! Awe-some stuff. #spaceweather #astronomy pic.twitter.com/URwwZNfm5S
— Dr. Ryan French (@RyanJFrench) September 2, 2024
Discussion about this post