തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ഞെട്ടിക്കുന്ന ആരോപണങ്ങളാണ് ഉയർന്നുവരുന്നത്. ഈ സാഹചര്യത്തിൽ തനിക്ക് നേരിടേണ്ടി വന്ന ബ്ലാക്ക്‌മെയിലിംഗ് അനുഭവത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നടനും നർമാതാവും എഴുത്തുകാരനുമായ തമ്പി ആന്റണി. ഒരു ഇന്റർനെറ്റ് കോൾ ആണ് തനിക്ക് നേരെ ഭീഷണി ഉയർന്നതിന്റെ തുടക്കമെന്ന് തമ്പി ആന്റണി പറയുന്നു. രൂപ രാമൻ എന്ന പ്രൊഫൈലിൽ നിന്നുമാണ് കോൾ വന്നതെന്നും പിന്നീട് അഞ്ച് ലക്ഷം ചോദിച്ചായിരുന്നു ഭീഷണിയെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ തുറന്നുപറച്ചിൽ.
ദുബായിയിൽ നിന്നും മെസെഞ്ചറിലാണ് കോൾ വന്നത്. രൂപ രാമൻ എന്ന പ്രൊഫൈലിൽ നിന്നായിരുന്നു. കുറച്ച് ദിവസം മുമ്പ് തനിക്ക് ഈ പ്രൊഫൈലിൽ നിന്നും റിക്വസ്റ്റ് വന്നിരുന്നു. അത് താൻ സ്വീകരിക്കുകയും ചെയ്തിരുന്നു. തുടർന്ന് ആ കോൾ എടുത്തു. ശബ്ദത്തിൽ നിന്നും അധികം പ്രായമില്ലാത്ത യുവതിയാണ് എന്ന് മനസിലായി. ആരാണെന്ന് ചോദിച്ച്േപാൾ ദുബായിയിൽ നിന്നും രൂപയാണ്. എന്നെയറിയാൻ സാധ്യതയില്ലെന്നും പറഞ്ഞു.
രൂപയല്ലേ.. റിയാലും ഡോളറും ഒന്നും അല്ലല്ലോ എന്ന് താൻ തിരികെ ചോദിച്ചു. എഴുത്തിൽ മാത്രമല്ല, സംസാരത്തിലും ഹ്യൂമറുണ്ടല്ലോ.. വെറുതെയല്ല, ാആരാധകരുടെ എണ്ണം കൂടി വരുന്നത് എന്നായിരുന്നു അതിന് മറുപടി. തനിക്ക് എന്തോ ഒരു അപാകത അപ്പോൾ തന്നെ തോന്നിയെന്ന് തമ്പി ആന്റണി കുറിച്ചു.
എനിക്ക് സാറിനെ നല്ലതുപോലെയറിയാം, തന്റെ കയ്യിൽ ഒരു വീഡിയോ ക്ലിപ്പ് കിട്ടിയിട്ടുണ്ട്. ഷാർജ പുസ്തക മേളയ്ക്ക് അതിഥിയായി താമസിച്ച ഹോട്ടൽ ബ്ലൂ സ്റ്റാർ ഓർമയില്ലേ.. എന്നായി അവരുടെ സംസാരം. അവിടെ തന്നെ കാണാൻ വന്ന പെൺകുട്ടിയെ കുറിച്ചും ആ കുട്ടി രണ്ട് മണിക്കൂറിലധികം റൂമിൽ ഉണ്ടായിരുന്നുവെന്നും അവർ പറഞ്ഞു. മുറിയിൽ നടന്നതൊക്കെ തനികക് അറിയാമെന്നും ഫ്‌ളവർ വേയ്‌സിൽ ഒളിക്യാമറ വച്ചിട്ടുണ്ടായിരുന്നുവെന്നും അവൾ പറഞ്ഞു. അഞ്ച് ലക്ഷം തന്നില്ലെങ്കിൽ വീഡിയോ അപ്‌ലോഡ് ചെയ്യുമെന്നും അവർ ഭീഷണിപ്പെടുത്തിയതായും അദ്ദേഹം കുറിച്ചു.
ഊർമിള എന്ന ഒരു നർത്തകിയായിരുന്നു തന്റെ റൂമിലേയ്ക്ക് വന്നത്. സോഷ്യൽ മീഡിയയിൽ നല്ല പരിചയമുള്ള കലാകാരിയാണ്. അത്ര കുഴപ്പക്കാരിയാണെന്ന് തോന്നിയിട്ടില്ല. ലോബിയിൽ ഇരുന്നാണ് സാധാരണ പരിചയക്കാരുമായി സംസാരിക്കുക പതിവ്. അന്നും അങ്ങനെ തന്നെയായിരുന്നു. എന്നാൽ, സംസാരത്തിനിടയിൽ തനിക്ക് വിശക്കുന്നുവെന്നും റൂമിലേയ്ക്ക് പോകാമെന്നും പറഞ്ഞു. താൻ അത് വിശ്വസിക്കുകയും റൂമിലേയ്ക്ക് അവളെ കൂട്ടിക്കൊണ്ടു പോവുകയും ചെയ്തു. അവിടെ വച്ച് ഭക്ഷണം ഓർഡർ ചെയ്ത് കഴിക്കുകയും കുറച്ച് നേരം സംസാരിക്കുകയും ചെയ്തു. സിനിമയിൽ ഒരു വേഷത്തെ കുറിച്ചെല്ലാം സംസാരിച്ചതിന് ശേഷം, അവൾ തിരിച്ചുപോയി. മറ്റൊന്നും സംഭവിച്ചിട്ടില്ലായിരുന്നെങ്കിലും നേരിട്ട് അത്രമേൽ പരിചയമില്ലാത്ത ഒരു പെൺകുട്ടിയെ മുറിയിലേയ്ക്ക് കൊണ്ടുപോവേണ്ടിയിരുന്നില്ലെന്ന് തോന്നി.
എന്നാൽ, അവ ഫോൺ വച്ചതും താൻ ധൈര്യം സംഭരിച്ചു. ഒട്ടും താമസിക്കേണ്ട, ഇന്ന് തന്നെ വീഡിയോ അപ്‌ലോഡ് ചെയ്‌തോളൂ എന്ന് പറഞ്ഞു. പറഞ്ഞ് തീർന്നതും രൂപരാമൻ എന്ന അക്കൗണ്ട് പെട്ടെന്ന് അപ്രത്യക്ഷമായി എന്നും അദ്ദേഹം കുറിച്ചു.
Discussion about this post