ഇന്നത്തെ കാലത്ത് യുവതീ യുവാക്കൾ മുടിയുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രധാന പ്രശ്‌നമാണ് നര. പണ്ട് വയസാകുമ്പോഴാണ് മുടി നരയ്ക്കുന്നത് എങ്കിൽ ഇന്ന് കൗമാരകാലഘട്ടത്ത് തന്നെ നര പ്രത്യക്ഷപ്പെടുന്നു. ഇത് വലിയ മാനസിക ബുദ്ധിമുട്ടാണ് ആളുകളിൽ ഉണ്ടാക്കുന്നത്. നമ്മുടെ ആത്മവിശ്വാസത്തെവരെ തകർത്ത് കളയാൻ തലയിലെ ഒന്നോ രണ്ടോ മുടിയിഴകൾ ധാരാളമാണ്. എന്നാൽ അൽപ്പം ഒന്ന് ശ്രമിച്ചാൽ വളരെ എളുപ്പം നര മാറ്റിയെടുക്കാം.
നര മാറി മുടി കറുക്കാൻ സഹായിക്കുന്ന ഒന്നാണ് ഉള്ളിയുടെ തോൽ. ഉള്ളി മുടിയ്ക്ക് വളരെ നല്ലതാണെന്ന് നാം കേട്ടിട്ടുണ്ട്. സമാന ഗുണങ്ങൾ മുടിയ്ക്ക് നൽകാൻ ഉള്ളിയുടെ തോലിനും സാധിക്കും. മുടിയ്ക്ക് ആവശ്യമായ നിരവധി പോഷകങ്ങൾ ഉള്ളിയിലേത് പോലെ ഉള്ളിയുടെ തോലിലും അടങ്ങിയിട്ടുണ്ട്.
ഉള്ളി തോലുകൊണ്ടുള്ള വെള്ളം ഉപയോഗിച്ച് മുടി കഴുകുന്നത് അകാലനര തടയാൻ സഹായിക്കും. നാല് സവാളയുടെ തോൽ എടുത്ത് ഒരു പാത്രം വെള്ളത്തിൽ ഇട്ട് നന്നായി തിളക്കിപ്പുക. ശേഷം ഇത് ചൂടാറാൻ വയ്ക്കുക. ഇതിന് ശേഷം ഈ വെള്ളം ഉപയോഗിച്ച് തലയും മുടിയും കഴുകാം.
ആഴ്ചയിൽ ഒന്നിടവിട്ടോ, നിത്യേനയോ ഇങ്ങനെ മുടി കഴുകാം. ദീർഘനാൾ ഉപയോഗിക്കുമ്പോൾ മുടിയിൽ പ്രകടമായ മാറ്റം കാണാം.
Discussion about this post