റായ്പൂർ; ചത്തീസ്ഗഡിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 9 കമ്യൂണിസ്റ്റ് ഭീകരവാദികളെ വധിച്ചു. ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡും പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരർ കൊല്ലപ്പെട്ടത്. ചത്തീസ്ഗഡിലെ ദന്തേവാഡ ജില്ലയിലാണ് ഏറ്റുമുട്ടൽ നടന്നത്.
പ്രദേശത്ത് ഭീകരവാദികളുടെ സാന്നിധ്യം ഉണ്ടെന്ന രഹസ്യവിവരത്തെ തഒടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഓപ്പറേഷൻ ആരംഭിച്ചത്. രാവിലെ 10.30ഓടെ ആരംഭിച്ച ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
‘ഇത് വരെ 9 കമ്യൂണിസ്റ്റ് ഭീകരരെ വധിച്ചു. ഒരു സെൽഫ് ലോഡിംഗ് റൈഫിൾ, 303 റൈഫിൾ, 315 ബോർ റൈഫിൾ എന്നീ ആയുധങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഓപ്പറേഷനിൽ പങ്കെടുത്ത സൈനികരെല്ലാം സുരക്ഷിതരാണ്. തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. ഓപ്പറേഷൻ പൂർത്തിയായതിന് ശേഷം കൂടുതൽ വിവരങ്ങൾ അറിയിക്കും’ പോലീസ് പ്രസ്താവനയിൽ പറഞ്ഞു.
Discussion about this post