തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻറെ ചുമതല പ്രേം കുമാറിന് നൽകി സർക്കാർ. ലൈംഗികാതിക്രമ പരാതിയിൽ കേസ് അന്വേഷണം നേരിടുന്ന സംവിധായകൻ രഞ്ജിത്ത് രാജിവെച്ചതോടെയാണ് ചുമതല നൽകിയത്. നിലവിൽ ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയർമാനാണ് പ്രേം കുമാർ. അക്കാദമി ചെയർമാൻറെ താത്കാലിക ചുമതല നൽകികൊണ്ടാണ് സാംസ്‌കാരിക വകുപ്പ് ഉത്തരവിറക്കിയിരിക്കുന്നത്.
സാംസ്‌കാരിക വകുപ്പ് ജോയിൻറ് സെക്രട്ടറി ആർ സന്തോഷാണ് ഉത്തരവിറക്കിയത്. രഞ്ജിത്ത് രാജിവെച്ച സാഹചര്യത്തിലാണ് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയർമാനായ പ്രേം കുമാറിന് അക്കാദമി ചെയർമാൻറെ താത്കാലിക ചുമതല നൽകുന്നതെന്നാണ് ഉത്തരവിൽ പറയുന്നത്. അക്കാദമി ചെയർമാൻ സ്ഥാനത്തേക്ക് ഷാജി എൻ കരുണിന്റെയും ബിനാപോളിന്റെയും പേര് പരിഗണിച്ചിരുന്നു. എന്നാൽ ചുമതല പ്രേം കുമാറിന് ചുമതല നൽക്കുകയായിരുന്നു.
ഇതാദ്യമയാണ് അക്കാദമി ചെയർമാൻ സ്ഥാനത്ത് ഒരു നടൻ വരുന്നത്. 2022ലാണ് പ്രേംകുമാർ ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനായി ചുമതലയേൽക്കുന്നത്.
Discussion about this post