തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ പി വി അൻവർ സംസ്ഥാന സെക്രട്ടറിക്ക് നൽകിയ പരാതി സിപിഎം അന്വേഷിക്കും. സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് പരാതി ചർച്ച ചെയ്യും. അൻവറിന്റെ പരാതി ഗൗരവത്തോടെ കാണണമെന്നാണ് നേതൃത്വത്തിൽ ധാരണയായിരിക്കുന്നത്.
നാളെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൽ ഈ പരാതികൾ സംബന്ധിച്ച് ചർച്ച നടക്കുമെന്നാണ് വിവരം. ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ പിവി അൻവർ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിൽ പിവി അൻവർ പരാതി നൽകിയിരുന്നു. ഇന്നലെ മുഖ്യമന്ത്രിക്കും ഇതേ പരാതിയാണ് പാർട്ടി സംസ്ഥാന സെക്രട്ടറിക്കും നൽകിയതെന്നാണ് പിവി അൻവർ പ്രതികരിച്ചത്.
എന്നാൽ അന്വേഷണം സംബന്ധിച്ച് ഒരുറപ്പും തനിക്ക് എവിടെ നിന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി സൂപ്പർ മുഖ്യമന്ത്രി ചമയുന്നുവെന്നതാണ് പിവി അൻവറിന്റെ പരാതിയിലെ പ്രധാന ആരോപണം. പരാതി ഏറെക്കാലമായി സിപിഎമ്മിനുളിൽ പുകഞ്ഞു കൊണ്ടിരിക്കുകയാണ് .
Discussion about this post