തൃശൂർ: സെപ്റ്റംബർ എട്ട് ഞായറാഴ്ച്ച ഗുരുവായൂർ ക്ഷേത്രത്തിൽ നടക്കുക റെക്കോർഡ് കല്യാണങ്ങൾ. ഇതുവരെ 330 വിവാഹങ്ങളാണ് ഗുരുവയൂരിൽ ഈ ദിവസത്തേയ്ക്ക് വേണ്ടി ബുക്ക് ചെയ്തിരിക്കുന്നത്. 227 വിവാഹങ്ങളായിരുന്നു ഇതുവരെയുള്ള റെക്കോർഡ്.
ഏഴാം തീയതി ഉച്ചയ്ക്ക് 12 മണി വരെയും ഗുരുവായൂരിൽ വിവാഹങ്ങൾ ബുക്ക് ചെയ്യാൻ കഴിയും. അതുകൊണ്ടു തന്നെ ഇനിയും വിവാഹങ്ങളുടെ എണ്ണം കൂടാനാണ് സാധ്യത. ഏറെ പ്രത്യേകതകളുള്ള ദിവസമാണ് ഞായറാഴ്ച്ച. അതിനാൽ തന്നെയാണ് ഈ ദിവസം ഇത്രയധികം വിവാഹങ്ങൾ നടക്കുന്നത്.
മലയാള മാസം ചിങ്ങം 23 ആണ് വരുന്ന ഞായറാഴ്ച്ച. ഓണത്തിന് മുമ്പുള്ള ഞായറാഴ്ചയെന്നതും മറ്റൊരു പ്രത്യേകതയാണ്. രാത്രിയും പകലും ഗുരുവായൂരിൽ വിവാഹം നടത്താൻ കഴിഞ്ഞ വർഷം അനുമതി നൽകിയിരുന്നു. ക്ഷേത്രത്തിന് മുമ്പിലെ മണ്ഡപങ്ങളിൽ തന്നെയാണ് വിവാഹങ്ങൾ നടത്താൻ അനുമതി നൽകിയിരുന്നത്. ഗുരുവായൂർ ദേവസ്വം ബോർഡ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
Discussion about this post