ചെന്നൈ: ഹേമകമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ പ്രമുഖനടന്മാർക്കെതിരെ വരെ നിരവധി ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. മലയാള സിനിമ ഒന്നടങ്കം കരിനിഴലിലായിരിക്കുകയാണ്. ഇപ്പോഴിതാ തമിഴ് സിനിമാ രംഗത്ത് നടക്കുന്ന ലൈംഗികാതിക്രമങ്ങൾ തുറന്നുപറഞ്ഞിരിക്കുകയാണ് നടി രേഖ നായർ.
അന്വേഷണം നടത്തിയാൽ പ്രമുഖരടക്കം 500 പേരെങ്കിലും കുടുങ്ങുമെന്ന് നടി പറയുന്നു. നടിമാർക്കുനേരെ നടക്കുന്ന അതിക്രമങ്ങൾ മലയാളത്തിലേക്കാൾ തമിഴിൽ കൂടുതലാണ്. ഇതിനെതിരേ ശബ്ദമുയർത്താൻ എല്ലാവർക്കും ഭയമാണ്. മുൻപ് താൻ ശ്രമിച്ചതോടെ അവസരങ്ങൾ നഷ്ടമായെന്നും രേഖാ നായർ പറഞ്ഞു.
കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്ന കുറ്റകൃത്യങ്ങളിൽ വിശദമായ അന്വേഷണം നടക്കും. അതിനാൽ കുറ്റകൃത്യങ്ങൾ വേഗത്തിൽ വെളിച്ചത്തു വരും. ഇതിനർഥം മലയാളസിനിമയിൽമാത്രമാണ് പ്രശ്‌നങ്ങളെന്നല്ല. തമിഴ് സിനിമയിൽ സ്ത്രീകൾ വ്യാപകമായി അതിക്രമം നേരിടുന്നുണ്ട്. ഇതുകാരണം മലയാളിയായ ഒരു നടിക്ക് ഇവിടെനിന്ന് താമസം മാറ്റേണ്ടിവന്നിട്ടുണ്ടെന്നും രേഖാ നായർ പറഞ്ഞു.
Discussion about this post