എറണാകുളം: നടിയുടെ പീഡന പരാതിയിൽ ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ച് നടൻ നിവിൻ പോളി. തനിക്കെതിരായ ലൈംഗികാതിക്രമ കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടാണ് നിവിൻ കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്. താൻ നിരപരാധിയാണെന്ന് തെളിയിക്കാൻ ഏതറ്റംവരെയും പോകുമെന്ന് നടൻ കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.
യുവതിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് നടൻ പറയുന്നത്. യുവതിയെ അറിയില്ലെന്നും നടൻ പറയുന്നുണ്ട്. സംഭവത്തിൽ കേസ് അന്വേഷണത്തിന്റെ ചുമതല പ്രത്യേക അന്വേഷണ സംഘത്തിനാണ്. ഉടൻ തന്നെ പോലീസ് ഈ കേസ് ഈ സംഘത്തിന് കൈമാറും. അങ്ങിനെയെങ്കിൽ അറസ്റ്റുൾപ്പെടെ കൂടുതൽ നടപടികൾക്ക് സാദ്ധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് നിവിൻ കോടതിയെ സമീപിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് എറണാകുളം നേര്യമംഗംലം സ്വദേശിനിയായ യുവതിയുടെ പരാതിയിൽ പോലീസ് കേസ് എടുത്തത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ദുബായിൽവച്ച് പീഡിപ്പിച്ചു എന്നായിരുന്നു യുവതിയുടെ പരാതി. സംഭവത്തിൽ ആറം പ്രതിയാണ് നിവിൻ പോളി. വിദേശത്തേക്ക് ജോലിയ്ക്കായി ആളെ എത്തിക്കുന്ന റിക്രൂട്ട്‌മെന്റ് ഏജൻസി നടത്തുന്ന ശ്രേയ എന്ന യുവതിയാണ് കേസിലെ ഒന്നാം പ്രതി. യുവതിയുടെ പരാതിയിൽ നിവിനെതിരെ കൂട്ടബലാത്സംഗം, പീഡനം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകൾ ആണ് ചുമത്തിയിരിക്കുന്നത്.
Discussion about this post