ചെന്നൈ : നടൻ വിജയ് രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ആദ്യ പൊതുസമ്മേളനത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ പങ്കെടുത്തേക്കുമെന്ന് സൂചന. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെയും പ്രത്യേകം ക്ഷണിക്കാൻ ആണ് വിജയുടെ തീരുമാനം. രാഷ്ട്രീയത്തിൽ വിജയുടെ പ്രിയ നേതാവാണ് രാഹുൽ ഗാന്ധി എന്നതിനാലാണ് അദ്ദേഹത്തെ തന്റെ പാർട്ടിയുടെ ആദ്യ സമ്മേളനത്തിൽ പങ്കെടുപ്പിക്കാൻ ഒരുങ്ങുന്നത് എന്നാണ് തമിഴക വെട്രി കഴകം നേതാക്കൾ വ്യക്തമാക്കുന്നത്.
കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു, തെലങ്കാ മുഖ്യമന്ത്രിയെ രേവന്ത് റെഡ്ഡി, കർണാടക ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാർ എന്നിവരെയും പ്രത്യേകം ക്ഷണിക്കാൻ ആണ് വിജയുടെ തീരുമാനം. നേരത്തെ നടൻ കമൽഹാസൻ രൂപീകരിച്ച മക്കൾ നീതി മയ്യം രാഷ്ട്രീയ പാർട്ടിയുടെ ആദ്യ പൊതു പരിപാടിയിൽ അരവിന്ദ് കെ വാളും ആം ആദ്മി പാർട്ടി നേതാക്കളും അടക്കമുള്ള വിവിധ രാഷ്ട്രീയ പ്രവർത്തകർ പങ്കെടുത്തിരുന്നു.
രാഹുൽ ഗാന്ധിയുടെ നിർദ്ദേശപ്രകാരമാണ് വിജയ് പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതെന്ന് നേരത്തെ ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഇൻഡി സഖ്യത്തിലെ പ്രധാന ഘടകകക്ഷികളിൽ ഒന്നായ ഡിഎംകെയെ എതിർത്തുകൊണ്ടാണ് തമിഴ്നാട്ടിൽ വിജയ് പുതിയ രാഷ്ട്രീയ പാർട്ടിയുമായി രംഗത്തിറങ്ങുന്നത്. ഈ സാഹചര്യത്തിൽ ഡിഎംകെയെ പിണക്കിക്കൊണ്ട് വിജയുടെ ക്ഷണം രാഹുൽഗാന്ധി സ്വീകരിക്കുമോ എന്നുള്ള കാര്യം വ്യക്തമല്ല.
Discussion about this post