ബുദ്ധിശക്തിയും ബുദ്ധികൂർമ്മതയും എല്ലാവർക്കും ഒരുപോലെയല്ല. അതീവ ബുദ്ധിമാന്മാർ നമ്മുടെ കൂട്ടത്തിൽ ഉണ്ടാകും. സ്വന്തം ബുദ്ധിശക്തിയെക്കുറിച്ച് കാര്യമായ ധാരണയില്ലാത്തവരും നമുക്കിടയിൽ ഉണ്ട്. ഇത്തരക്കാർക്ക് സ്വന്തം ബുദ്ധിശക്തി ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങളിലൂടെ കണ്ടെത്താം.
നമ്മുടെ നഗ്നനേത്രങ്ങളെ കബളിപ്പിക്കുന്ന ചിത്രങ്ങൾ ആണ് ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ. അതായത് ഈ ചിത്രങ്ങളിൽ ഒളിപ്പിച്ചുവച്ചിട്ടുള്ള രഹസ്യങ്ങൾ ആദ്യ നോട്ടത്തിൽ കാണില്ല എന്ന് സാരം. തലച്ചോറും കണ്ണുകളും കൂടിച്ചേർന് പ്രവർത്തിക്കുമ്പോൾ മാത്രമേ ചിത്രത്തിലെ രഹസ്യങ്ങൾ കണ്ടെത്താൻ കഴിയുകയുള്ളൂ. ഇത്തരത്തിൽ ഒരു ചിത്രമാണ് താഴെ കൊടുത്തിരിക്കുന്നത്.
പശുവുൾപ്പെടെ നിരവധി മൃഗങ്ങൾ ആണ് ഈ ചിത്രത്തിൽ ഉള്ളത്. ഇവയുടെ എണ്ണം എത്രയെന്ന് കണ്ടെത്തുകയാണ് നിങ്ങളുടെ ചുമതല. കേൾക്കുമ്പോൾ എളുപ്പമാണെന്ന് തോന്നിയേക്കാം. എന്നാൽ 100 ൽ 99 ശതമാനം പേരും തോറ്റുപോകുന്ന കളിയാണ് ഇത്. കാരണം 8 സെക്കന്റിൽ വേണം മുഴുവൻ മൃഗങ്ങളെയും കണ്ടെത്താൻ.
ചിത്രത്തിൽ ആകെ 10 മൃഗങ്ങളാണ് ഉള്ളത്. ഇവയെ നിശ്ചിത സമയത്തിനുള്ളിൽ കണ്ടെത്തി എങ്കിൽ നിങ്ങൾ അതീവ ബുദ്ധിമാന്മാരാണ് എന്നാണ് അർത്ഥം.
Discussion about this post