ഭോപ്പാൽ; ചെറിയ കുറ്റങ്ങൾക്ക് പോലും കടുത്ത ശിക്ഷ നൽകുന്ന സ്‌കൂൾ അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ. സ്‌കൂളിലെ ഫാനും ജനലുകളും തല്ലിപ്പൊട്ടിച്ചാണ് വിദ്യാർത്ഥികൾ പ്രതിഷേധം അറിയിച്ചത്. മദ്ധ്യപ്രദേശിലെ ഭോപ്പാലിലെ സരോജിനി നായിഡു ഗേൾസ് ഹയർസെക്കൻഡറി സ്ൂളിലെ വിദ്യാർത്ഥിനികളാണ് കടുത്ത പ്രതിഷേധവുമായി എത്തിയത്.
വൈകി എത്തുന്നതിന് ശിക്ഷയായി സ്‌കൂൾ പരിസരവും ക്ലാസ് റൂമും വൃത്തിയാക്കാനും പുൽത്തകിടിലെ പുല്ലുവെട്ടാനും തങ്ങളെ നിർബന്ധിക്കുന്നതായി വിദ്യാർത്ഥിനികൾ ആരോപിച്ചു. അഞ്ച് മിനിറ്റ് വൈകി എത്തിയാൽ പോലും പൊരിവെയിലത്ത് നിർത്താറുണ്ടെന്നും വിദ്യാർത്ഥിനികൾ പറയുന്നു.
ഈ അടുത്ത് നിയമിതയായ ഒരു അനദ്ധ്യാപികയാണ് ഈ ശിക്ഷകൾക്ക് പിറകിലെന്ന് വിദ്യാർത്ഥിനികൾ ആരോപിച്ചു. പ്രതിഷേധം കടുത്തതോടെ ഈ ജീവനക്കാരി വിദ്യാർത്ഥിനികളോട് മാപ്പ് ചോദിച്ചു. എന്നാൽ ആരോപണങ്ങൾ സ്‌കൂൾ മാനേജ്‌മെന്റ് പാടെ നിഷേധിച്ചു. വിദ്യാർഥിനികളുടെ ആരോപണങ്ങൾ സ്‌കൂൾ മാനേജ്മെന്റ് നിഷേധിച്ചു. വിദ്യാർഥികളെ ശിക്ഷിക്കരുതെന്ന് അധ്യാപകർക്ക് നിർദേശം നൽകിയതായും അവർ അറിയിച്ചു. സ്‌കൂളിൽ അച്ചടക്കം നടപ്പാക്കാൻ ഒരു മുൻ സൈനികനെ നിയമിച്ചതായി പ്രിൻസിപ്പൽ വ്യക്തമാക്കി.
Discussion about this post