തിരുവനന്തപുരം; കേരള ഗവർണർ സ്ഥാനത്ത് ആരിഫ് മുഹമ്മദ് ഖാൻ നിയമിതനായിട്ട് ഇന്ന് അഞ്ചുവർഷം. പുതിയ ഗവർണറെ രാഷ്ട്രപതി നിയമിക്കും വരെ അദ്ദേഹത്തിന് തൽസ്ഥാനത്ത് തുടരാം. ജനകീയനായ ഗവർണറായാണ് കഴിഞ്ഞ അഞ്ചുവർഷക്കാലവും ആരിഫ് മുഹമ്മദ് ഖാൻ അറിയപ്പെട്ടിരുന്നത്.
പ്രതിഷേധവും പ്രതികരണങ്ങളും കൊണ്ട് എന്നും സംസ്ഥാന സർക്കാരിന് തലവേദനയായിരുന്നു അദ്ദേഹം. സർക്കാർ എടുക്കുന്ന തീരുമാനങ്ങൾക്ക് വെറുതെ ഒപ്പിട്ടുപോകാതെ ഇഴകീറി പരിശോധിച്ച് ജനഹിതം കൂടി മനസിലാക്കിയായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളത്രയും. 2019 ൽ കേരളഗവർണറായി ചുമതലയേറ്റെടുത്തത് മുതൽ സർക്കാരിനെ വിമർശിച്ചും സർവ്വകലാശാല ഭരണം ഏറ്റെടുത്തുമാണ് മുന്നോട്ട് പോയത്.
രാജ്ഭവനിൽ വാർത്താ സമ്മേളനം നടത്തി സർക്കാരിനെ തുറന്ന് വിമർശിക്കുന്നതു മുതൽ വൈസ് ചാൻസൽമാരെ കൂട്ടത്തോടെ അയോഗ്യരാക്കുന്നത് വരെ അസാധാരണ നടപടികളുടെ തുടർക്കഥയാണ് ആരിഫ് മുഹമ്മദ്ഖാൻറെ ഗവർണർ സ്ഥാനം.
Discussion about this post