നരയൊളിപ്പിക്കാൻ പാട് പെടുന്നവരാണ് നമ്മളിൽ പലരും. ഇതിന് എല്ലാവരും ആശ്രയിക്കുന്ന എളുപ്പപ്പണി ഹെയർ ഡൈ തന്നെയാണ്. എന്നാൽ, വീട്ടിൽ വച്ച് ഹെയർ ഡൈ തേക്കുന്നവരെ അലട്ടുന്ന ഏറ്റവും പ്രധാന പ്രശ്‌നമാണ് ഇത് കയ്യിലും നെറ്റിയിലും ഒക്കെ പറ്റിപ്പിടിക്കുന്നത്.
ചർമത്തിൽ പറ്റിപ്പിടിച്ച ഹെയർ ഡൈ കഴുകി കളയുക എന്നത് ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യമാണ്. തേച്ചുരച്ച് കഴുകിയാൽ പോലും ഇത് ദേഹത്ത് നിന്നും പോവുക വലിയ പാടാണ്. എന്നാൽ, ഇങ്ങനെ ബുദ്ധിമുട്ടുന്നവർ ഇനി ഒട്ടും വിഷമിക്കേണ്ട. നെറ്റിയിലും കയ്യിലുമെല്ലാം ഡൈ ആയാലും ഇനി എളുപ്പത്തിൽ തന്നെ ഇത് നീക്കം ചെയ്യാം.. എങ്ങനെയാണെന്നല്ലേ…
പെട്രോളിയം ജെല്ലി ഉപയോഗിച്ചാൽ, ഇനി എളുപ്പത്തിൽ നെറ്റിയിലും കയ്യിലും ഒക്കെ പറ്റിയ ഹെയർ ഡൈ മാറ്റാം. ഹെയർ ഡൈ ആയ സ്ഥലത്ത് പെട്രോളിയം ജെല്ലി തേച്ചുകൊടുത്ത് നന്നായി മസാജ് ചെയ്താൽ മതി. ഇതിന് ശേഷം, ഒരു തുണിയെടുത്ത് ഇളം ചൂടുവെളളത്തിൽ മുക്കി തുടച്ചു കളയുക.
മേക്ക് അപ്പ് റിമൂവർ ആണ് അടുത്ത സൂത്രപപണി. ഒരു കോട്ടനിൽ മേക്ക് അപ്പ് റമൂവർ എടുക്കുക. ഇതുപയോഗിച്ച് ഹെയർ ഡൈ ആയ സ്ഥലത്ത് നന്നായി മാസജ് ചെയ്ത് കൊടുക്കുക. ശേഷം നന്നായി കഴുകി അൽപ്പം മോയ്ച്ചറൈസർ തേച്ച് കൊടുക്കുക. നെയിൽ പോളിഷ് റിമൂവറും ഇതിന് നല്ലതാണ്. എന്നാൽ, ചർമം വരണ്ടതാക്കുന്നതിനാൽ, അത്യവശ്യ ഘട്ടങ്ങളിൽ മാത്രം ഉപയോഗിക്കുകയും ശേഷം നന്നായി മോയ്ച്ചറൈസർ തേക്കുകയും വേണം.
അലർജിയോ മറ്റ് കാര്യങ്ങളോ ഉള്ളവരാണെങ്കിൽ എന്ത് സാധനം മുഖത്ത് ഉപയോഗിക്കുന്നതിന് മുമ്പും അൽപ്പം പാച്ച് ടെസ്റ്റ് ചെയ്ത് നോക്കിയതിന് ശേഷം മാത്രം ഇപയോഗിക്കാൻ ശ്രദ്ധിക്കുക.
Discussion about this post