പുറത്ത് നിന്ന് നോക്കുമ്പോൾ മനോഹരമാണ് സിനിമാലോകം. പ്രശസ്തി,പണം,ആരാധകർ.. അങ്ങനെ ആഗ്രഹിക്കുന്നതെന്തും കൈപിടിയിൽ ഒതുക്കാൻ സാധിക്കുന്ന ലോകം. എന്നാൽ അത്തരമൊരു ഉയർച്ചയിലേക്ക് എത്താൻ പലരും പല ത്യാഗങ്ങളും സഹിച്ചിട്ടുണ്ടാവും. പല വിമർശനങ്ങൾ കുറ്റപ്പെടുത്തലുകൾ സഹിച്ചാവും പലരും സിനിമയിൽ ഇന്ന് കാണുന്ന സ്ഥാനത്ത് എത്തിയിരിക്കുക.
ഇപ്പോഴിതാ സിനിമയിലെത്തിയ ആദ്യ കാലത്ത് താൻ നേരിട്ട പ്രശ്‌നങ്ങളെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ബോളിവുഡ് നടി അനന്യ പാണ്ഡ്യ. മെലിഞ്ഞതിന്റെ പേരിൽ കളിയാക്കലുകൾ നേരിടേണ്ടി നന്ന താരമാണ് അനന്യ.മുതിർന്ന നടൻ ചങ്കി പാണ്ഡെയുടെയും സെലിബ്രിറ്റി കോസ്റ്റ്യൂം ഡിസൈനറായ ഭാവന പാണ്ഡെയുടെയും മകളാണ് അനന്യ പാണ്ഡെ. പിതാവിന്റെ പാത പിന്തുടർന്ന്, 2019 മെയ് 10-ന് സ്റ്റുഡന്റ് ഓഫ് ദി ഇയർ 2 എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയരംഗത്തേക്ക് വരുന്നത്.ആർട്ടിഫിഷ്യലാണ്, ദുരിതം അനുഭവിക്കുന്ന കുട്ടി, ഫ്ളാറ്റ് സ്‌ക്രീൻ, എന്നിങ്ങനെ പല പേരുകളിലാണ് അനന്യ പരിഹസിക്കപ്പെടാറുള്ളത്. അടുത്തിടെ ഒരു അഭിമുഖത്തിൽ, ഇതെല്ലാം തന്നെ എത്രമാത്രം വേദനിപ്പിച്ചിരുവെന്ന് തുറന്നു പറഞ്ഞിരുന്നു.
‘ഞാൻ ഇൻഡസ്ട്രിയിൽ വന്നപ്പോൾ ആളുകൾ എന്നോട് പോയി ശരീരഭാഗങ്ങൾ പലതും ശരിയാക്കി വരാൻ ആവശ്യപ്പെടാൻ തുടങ്ങി. സ്തന വളർച്ചയ്ക്ക് വേണ്ടി ശസ്ത്രക്രിയ നടത്താനും അതുപോലെ മുഖത്ത് എന്തെങ്കിലും മാറ്റം വരുത്താനുമൊക്കെ ആളുകൾ ആവശ്യപ്പെട്ടു. ചിലർ എന്നോട് കുറച്ച് ഭാരം വെക്കാനും പറഞ്ഞിരുന്നുവെന്ന് അനന്യ വെളിപ്പെടുത്തി. ഞാൻ ഒരു ആൺകുട്ടിയെ പോലെയാണ്, ഫ്ലാറ്റ് സ്‌ക്രീൻ ആണെന്ന് ആളുകൾ പറയാറുണ്ട്. ആ സമയത്ത് അതൊക്കെ എന്നെ വേദനിപ്പിച്ചുവെന്ന് താരം പറഞ്ഞു.
Discussion about this post