ധാക്ക : ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലിരുന്ന് നടത്തുന്ന രാഷ്ട്രീയ പരാമർശങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ബംഗ്ലാദേശ് ഇടക്കാല ഗവൺമെന്റ് നേതാവ് മുഹമ്മദ് യൂനുസ് . ഷെയ്ഖ് ഹസീനയുടെ നീക്കങ്ങൾ ഒരിക്കലും ഇന്ത്യയ്ക്ക് ഗുണം ചെയ്യില്ല. അതുകൊണ്ട് തന്നെ ഇന്ത്യയ്ക്ക് അസ്വാരസ്യങ്ങൾ ഉണ്ടാകാതിരിക്കാൻ ഷെയ്ഖ് ഹസീന നിശബ്ദത പാലിക്കുകയാണ് വേണ്ടതെന്നും മുഹമ്മദ് യൂനുസ് പറഞ്ഞു. മാദ്ധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം.
അവാമി ലീഗ് ഇസ്ലാമിസ്റ്റ് ആണെന്നും ഷെയ്ഖ് ഹസീന ഇല്ലാത്ത രാജ്യം അഫ്ഗാനിസ്ഥാനായി മാറുമെന്നും അദ്ദേഹം പറഞ്ഞു.ബംഗ്ലാദേശ് സർക്കാർ ആവശ്യപ്പെടുന്ന നിമിഷം ഇന്ത്യ അവരെ ഞങ്ങൾക്ക് കൈമാറണം. അതുവരെ ഇന്ത്യ അവരെ അവിടെ നിർത്താൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവർ നിശബ്ദത പാലിക്കുന്നതായിരിക്കും നല്ലത്. സൗഹാർദ്ദപരമല്ലാത്ത നീക്കമാണ് ഷെയ്ഖ് ഹസീനയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു . ഷെയ്ഖ് ഹസീനയെ തിരികെ കൊണ്ടുവരണം അല്ലെങ്കിൽ ബംഗ്ലാദേശിലെ ജനങ്ങൾക്ക് സമാധാനമുണ്ടാകില്ല. അവൾ ചെയ്ത ക്രൂരതകൾ, ഇവിടെയുള്ള എല്ലാവരുടെയും മുന്നിൽ അവൾ വിചാരണ ചെയ്യപ്പെടണം എന്നും അേേദ്ദഹം പറഞ്ഞു.
ആഗസ്റ്റ് 13 ന് നീതി ആവശ്യപ്പെട്ട് നടത്തിയ പ്രസ്താവനയെയാണ് യൂനുസ് പരാമർശിച്ചത്. അടുത്തിടെ നടന്ന ഭീകരപ്രവർത്തനങ്ങൾ കൊലപാതകങ്ങൾ എന്നിവയിൽ ഉൾപ്പെട്ടവരെ അന്വേഷിക്കുകയും തിരിച്ചറിയുകയും ശിക്ഷിക്കുകയും ചെയ്യണമെന്ന് ഹസീന വ്യക്തമാക്കിയിരുന്നു.
സർക്കാർ വിരുദ്ധ പ്രതിഷേധത്തെത്തുടർന്ന് ആഗസ്റ്റ് 5 നാണ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്തത്. നാലാഴ്ചയോളം ഇന്ത്യയിലുള്ള അവളുടെ സാന്നിധ്യം ബംഗ്ലാദേശിൽ ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടിയിരുന്നു.
Discussion about this post