തിരുവനന്തപുരം : പിവി അൻവർ എംഎൽഎയുടെ ആരോപണങ്ങളെ തുടർന്നുള്ള പ്രതിഷേധങ്ങൾ കനത്തതോടെ എസ് പി സുജിത് ദാസിനെതിരെ നടപടി സ്വീകരിച്ച് സർക്കാർ. വിഷയത്തിൽ ഡിജിപി നൽകിയ റിപ്പോർട്ടിനെ തുടർന്ന് എസ് പി സുജിത് ദാസിനെ സസ്പെൻഡ് ചെയ്തു. എസ് പി ഗുരുതര ചട്ടലംഘനം നടത്തിയതായാണ് ഡിജിപിയുടെ റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുള്ളത്.
ആഭ്യന്തര വകുപ്പിന്റെ ശുപാർശയെ തുടർന്നാണ് പത്തനംതിട്ട ജില്ലാ മേധാവിയായിരുന്ന എസ്പി സുജിത് ദാസിനെതിരെ സസ്‌പെന്‍ഷന്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. പി വി അന്‍വറുമായുള്ള ഫോണ്‍വിളിയെ തുടർന്നുണ്ടായ വിവാദങ്ങളുടെ പേരിലാണ് നടപടി കൈകൊണ്ടിട്ടുള്ളത്. ആഭ്യന്തര വകുപ്പിന്റെ ഉത്തരവിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പുവച്ചു.
എസ്പി ക്യാംപ് ഓഫീസിലെ മരംമുറിച്ച് കടത്തിയെന്ന പരാതി പിന്‍വലിച്ചാല്‍ ജീവിത കാലം മുഴുവന്‍ താന്‍ കടപ്പെട്ടിരിക്കുമെന്നായിരുന്നു സുജിത് ദാസ് എംഎൽഎയെ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടിരുന്നത്. എഡിജിപി അജിത് കുമാറിനെതിരെയും എസ്പി അന്‍വറിനോട് സംസാരിച്ചിരുന്നു. അൻവറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ വലിയ വിവാദങ്ങളും പ്രതിഷേധങ്ങളുമായിരുന്നു ഈ വിഷയത്തിൽ ഉണ്ടായിരുന്നത്.
Discussion about this post