മലപ്പുറം: മലപ്പുറം മുൻ എസ്പി സുജിത് ദാസ് ഉൾപ്പെടെയുള്ള പോലീസുകാർ പരാതി നൽകാനെത്തിയപ്പോൾ തന്നെ ബലാത്സംഗം ചെയ്‌തെന്ന പരാതി വ്യാജമാണെന്ന് സുജിത് ദാസ് ഐപിഎസ് എന്റെ കുടുംബം തകർക്കാനാണ് ശ്രമം നടക്കുന്നത്. ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും സിവിലായും ക്രിമിനലായും കേസ് നൽകുമെന്നും സുജിത് ദാസ് പറഞ്ഞു.
2022ൽ സഹോദരനും കുട്ടിക്കുമൊപ്പമായിരുന്നു സ്ത്രീ തന്റെ ഓഫീസിലെത്തിയത്. അതിന് രേഖകളും ഉണ്ട്. പൊന്നാനി ഇൻസ്പക്ടെർക്കെതിരെയും തിരൂർ ഡിവൈഎസ്പിക്കെതിരെയും പരാതിയുമായാണ് യുവതി എത്തിയത്. സാധാരണ പരാതിക്കാരെ കാണുന്നതുപോലെയാണ് ഇവരെ കണ്ടത്. പൊന്നാനി സ്റ്റേഷനുമായി ബന്ധപ്പെട്ട് നിരവധി പരാതി നൽകുന്ന സ്ത്രീയാണ് ഇവരെന്ന് അറിയാൻ കഴിഞ്ഞെന്നും എസ്പി പറഞ്ഞു. ഇപ്പോൾ ഉയർന്ന പരാതിക്ക് പിന്നിൽ ഒരു മനുഷ്യനെ എങ്ങനെയെങ്കിലും ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്നും സുജിത് ദാസ് പറഞ്ഞു
സംഭവത്തെ കുറിച്ച് നേരത്തെ പരാതി വന്നപ്പോൾ അന്വേഷിച്ചിരുന്നെന്നും കഴമ്പില്ലെന്ന് കണ്ട് തള്ളിയതാണെന്നും ഡിവൈഎസ്പി ബെന്നി പറഞ്ഞു. എല്ലാതലങ്ങളിലും പരിശോധിച്ച ശേഷമാണ് കഴമ്പില്ലെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് പരാതി തള്ളിയതെന്നും ബെന്നി പറഞ്ഞു. മുട്ടിൽ മരം മുറിക്കേസുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നതിന്റെ ഭാഗമായിട്ടാണ് തനിക്കെതിരെ ഒരു ചാനൽ ഇത്തരത്തിൽ വാർത്തകൾ നൽകുന്നതെന്നും ബെന്നി പറഞ്ഞു.
Discussion about this post