ന്യൂഡൽഹി; കോൺഗ്രസ് അംഗത്വം എടുത്ത് ഗുസ്തി താരങ്ങളായ വിനോഷ് ഫോഗട്ടും ബജ്രംഗ് പുനിയയും. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ വീട്ടിലെത്തിയാണ് അംഗത്വം നേടിയത്. കോൺഗ്രസ് അംഗത്വത്തിന് മുൻപ് ഇന്ത്യൻ റെയിൽവേയിലെ ജോലി വിനേഷ് ഫോഗട്ട് രാജിവച്ചിരുന്നു. വരുന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കാനാണ് കേന്ദ്രസർക്കാർ ജോലി രാജിവച്ചതെന്നാണ് വിവരം.
ഇന്ത്യൻ റെയിൽവേയോട് ചേർന്നിരിക്കുന്ന എന്റെ ജീവിതത്തെ അതിൽനിന്ന് വേർപ്പെടുത്താൻ ഞാൻ തീരുമാനിച്ചു. രാജിക്കത്ത് ബന്ധപ്പെട്ട റെയിൽവേ ഉദ്യോഗസ്ഥർക്ക് സമർപ്പിച്ചു. രാജ്യത്തെ സേവിക്കാൻ അവസരം നൽകിയതിൽ ഇന്ത്യൻ റെയിൽവേ കുടുംബത്തോട് എന്നും ഞാൻ നന്ദിയുള്ളവളായിരിക്കും’- വിനേഷ് എക്‌സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
കഴിഞ്ഞ ദിവസം വിനേഷ് ഗാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.വിനേഷിൻറെയും ബജ്‌റംഗ് പൂനിയയുടെയും തീരുമാനം വ്യക്തിപരമെന്ന് സാക്ഷി മാലിക്. സ്ത്രീകൾക്ക് വേണ്ടിയുള്ള പോരാട്ടത്തിന് തെറ്റായ ദിശ നൽകരുത്. തനിക്കും പാർട്ടികളിൽ നിന്ന് വാഗ്ദാനങ്ങൾ വന്നു, തുടങ്ങിവച്ച പോരാട്ടം പൂർത്തിയാക്കുമെന്ന് സാക്ഷിമാലിക് പറഞ്ഞു.
Discussion about this post