മലയാളികൾക്ക് ഓണം എന്നത് ഒരു വികാരം തന്നെയാണ്. കേരളത്തിൽ ആഘോഷിക്കപ്പെടുന്ന ഏറ്റവും വലിയ ഉത്സവങ്ങളിൽ ഒന്നാണ് ഓണം. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ഈ ഉത്സവം ആഘോഷിക്കുന്നു. ഓണം സംബന്ധിച്ച് പല ഐതിഹ്യങ്ങളും ചരിത്രരേഖകളും നിലവിലുണ്ടെങ്കിലും ഓണം ആത്യന്തികമായി ഒരു വിളവെടുപ്പു അഥവാ വ്യാപാരോത്സവമാണ്. ഈ ഓാണക്കാലത്ത് സന്ദർശിക്കേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ ഒന്ന് പരിചയപ്പെട്ടാലോ ..
1 ആറന്മുള പാർത്ഥസാരഥി ക്ഷേത്രം.
കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിൽ ഒന്നാണ് ആറന്മുള ശ്രീ പാർത്ഥസാരഥി ക്ഷേത്രം. കേരളത്തിലെ പ്രധാന മഹാവിഷ്ണു ക്ഷേത്രങ്ങളിലൊന്നാണ് ആറന്മുള ശ്രീ പാർത്ഥസാരഥി ക്ഷേത്രം. പമ്പാ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ മഹാക്ഷേത്രം വള്ളംകളിക്കും വള്ള സദ്യക്കും പേരു കേട്ട ക്ഷേത്രം കൂടിയാണ്. മകരം മാസത്തിൽ അത്തംനാളിൽ കൊടിയേറി തിരുവോണനാളിൽ ആറോട്ടോടു കൂടി അവസാനിക്കുന്ന പത്തു ദിവസത്തെ ഉത്സവമാണ് ആറന്മുള പാർത്ഥസാരഥിയുടേത്.
മഹാഭാരത യുദ്ധസമയത്ത് പാർത്ഥസാരഥിയായ കൃഷ്ണൻ അർജുനന് തൻറ വിരാട് സ്വരൂപം കാണിച്ചു കൊടുത്തുവെന്നും ആ ഉഗ്രഭാവത്തിലുള്ള വിഗ്രഹമാണ് ആറന്മുള ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നത് എന്നുമാണ് വിശ്വാസം. ഇത് അർജുനൻ തന്റെ തേവാരമൂർത്തിയായി ആരാധിച്ചിരുന്ന വിഗ്രഹമായിരുന്നെന്നും അർജുനൻ തന്നെയാണ് വിഗ്രഹം പ്രതിഷ്ഠിച്ചതെന്നും ഐതീഹ്യങ്ങൾ പറയുന്നു.
2 വടക്കുംനാഥ ക്ഷേത്രം
പരശുരാമൻ നിർമിച്ച നൂറ്റെട്ട് ശിവാലയങ്ങളിൽ കേരളത്തിലെ ആദ്യക്ഷേത്രമാണ് തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രം. ഭക്തിക്കൊപ്പം പൈതൃകങ്ങളുടെയും പുരാവൃത്തങ്ങളുടെയും ഐതിഹ്യങ്ങളുടെയും ദൈവികവിസ്മയങ്ങളുടെയും സന്നിധിയാണ് വടക്കുംനാഥ ക്ഷേത്രം. പടിഞ്ഞാറ് അഭിമുഖമായി വലിയ വട്ട ശ്രീകോവിലിലാണ് ശിവലിംഗം പ്രതിഷ്ഠിച്ചിരിക്കുന്നത്. നാലമ്പലത്തിൽ പടിഞ്ഞാറ് അഭിമുഖമായി മൂന്നു ശ്രീകോവിലുകളുണ്ട്. വടക്കേയറ്റത്ത് മുഖ്യപ്രതിഷ്ഠ ശ്രീപരമേശ്വരനും നടുവിൽ ശങ്കരനാരായണനും തെക്കേയറ്റത്ത് ശ്രീരാമനും. ശിവന്റെ പിറകിൽ കിഴക്കോട്ട് ദർശനമായി പാർവതിയുടെയും ഗണപതിയുടെയും ശ്രീകോവിലുകൾ. ഓണകാലത്ത് നിരവധി പരിപാടികൾ ക്ഷേത്രത്തിൽ നടത്തുന്നു.
3 പൂർണത്രയീശ ക്ഷേത്രം
ഇന്ത്യയിലെ പഴയ നാട്ടുരാജ്യമായ കൊച്ചി രാജ്യത്തിന്റെ തലസ്ഥാനമായ തൃപ്പൂണിത്തറയിലാണ് (ഇപ്പോൾ കേരളസംസ്ഥാനത്തിൽ എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്കിൽ) ശ്രീ പൂർണ്ണത്രയീശ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. എറണാകുളം നഗരസമീപത്തുള്ള പ്രധാനവും പ്രസിദ്ധവുമായ ഒരു ക്ഷേത്രമാണിത്. അനന്തന്റെ പുറത്തിരിയ്ക്കുന്ന മഹാവിഷ്ണുവാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. സന്താനഗോപാലമൂർത്തിയായി സങ്കല്പിയ്ക്കപ്പെടുന്ന ഈ ഭഗവാനെ പ്രതിഷ്ഠിച്ചത് ശ്രീകൃഷ്ണനും അർജ്ജുനനുമാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. ഉപദേവനായി ഗണപതി മാത്രമേ ക്ഷേത്രത്തിലുള്ളൂ. കുട്ടികളുടെ ഐശ്വര്യത്തിനും ഉയർച്ചയ്ക്കും ബാലാരിഷ്ടതകൾ മാറുവാനും ഇവിടെ ദർശനം നടത്തുന്നത് ഗുണകരമാണെന്ന് ഭക്തർ വിശ്വസിക്കുന്നു . പ്രസിദ്ധമായ അത്തച്ചമയം ഘോയാത്രയുടെ ഭാഗമായ ഈ ക്ഷേത്രം ഓണക്കാലത്ത് വിവിധ പരിപാടികൾ നടത്തുന്നു.
4 ശ്രീപത്മനാഭ സ്വാമി ക്ഷേത്രം
കേരളത്തിലെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ തിരുവോണം ഭഗവാന്റെ ജന്മദിനമായി ആഘോഷിക്കുന്നു. ഓണവില്ലു ചാർത്തൽ അല്ലെങ്കിൽ വർണ്ണാഭമായ വില്ലുകളുടെ സമർപ്പണ ചടങ്ങ് ഓണക്കാലത്തെ ഒരു പ്രധാന ആകർഷണമാണ്.
5 തൃക്കാക്കര വാമനമൂർത്തി ക്ഷത്രം
കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ വാമന മൂർത്തി ക്ഷേത്രമാണ് തൃക്കാക്കര വാമനമൂർത്തി ക്ഷേത്രം. എറണാകുളം ജില്ലയിലെ തൃക്കാക്കരയിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വാമനനോടൊപ്പം ശിവനും ഇവിടെ പ്രത്യേകം ക്ഷേത്രത്തിൽ വാഴുന്നുണ്ട്. . ഇവിടത്തെ പ്രധാന ഉത്സവം ഓണം ആണ്. ഓണസദ്യ ഈ ക്ഷേത്രത്തിൽ കെങ്കേമമായി നടത്തുന്നു. ജാതിമത ഭേദമന്യേ ധാരാളം ആളുകൾ ഇവിടത്തെ ഓണസദ്യയിൽ പങ്കെടുക്കുന്നു. തൃക്കാക്കര ക്ഷേത്രത്തിൽ രണ്ട് ക്ഷേത്രക്കുളമാണുള്ളത്. ഇതിലൊന്നാണ് കപില തീർത്ഥം. ക്ഷേത്രത്തിന്റെ പ്രതിഷ്ഠ നടത്തിയ കപില മഹർഷിയുടെ പേരിലുളള ഈ തീർത്ഥത്തിൽ തന്ത്രിയ്ക്കും ശാന്തിക്കാർക്കും മാത്രമേ കുളിയ്ക്കാൻ അനുവാദമുള്ളൂ .
Discussion about this post