ധാക്ക; ബംഗ്ലാദേശ് ഒരിക്കലും അഫ്ഗാനിസ്ഥാനായി മാറില്ലെന്ന് ബംഗ്ലാദേശിന്റെ ഇടക്കാല സർക്കാരിന്റെ തലവനായ മുഹമ്മദ് യൂനുസ്. ഇത്തരമൊരു വാദം ഉയർത്തുന്നത് ഇന്ത്യ ഒഴിവാക്കണമെന്നും പരസ്പര സഹകരണം വർദ്ധിപ്പിക്കുന്നതിന് വേണ്ടി പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബംഗ്ലാദേശിലെ ഹിന്ദുക്കൾക്ക് എതിരായ ആക്രമണങ്ങളിൽ രാഷ്ട്രീയകാരണങ്ങളാണ് ഉള്ളത്. ഇതിനെ വർഗീയവൽക്കരിക്കരുത്. ആക്രമങ്ങൾ തടയാൻ ഒന്നും ചെയ്യാൻ സാധിക്കില്ലെന്ന് ഞങ്ങൾ ഒരിക്കലും പറഞ്ഞിട്ടില്ല. ആക്രമണങ്ങൾ തടയാൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുമായി ശക്തമായ ബന്ധത്തിനുള്ള ആഗ്രഹം പ്രകടിപ്പിച്ച യൂനുസ്, രണ്ട് അയൽരാജ്യങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് കൂടുതൽ സഹകരണം ആവശ്യപ്പെടുകയും ചെയ്തു. ”ഇപ്പോൾ ഏറ്റവും താഴ്ന്ന നിലയിലുള്ള ഈ ബന്ധം മെച്ചപ്പെടുത്താൻ നമ്മൾ ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ട്,” അദ്ദേഹം പറഞ്ഞു.
Discussion about this post