തിരുവനന്തപുരം: രാജലക്ഷ്മി ചെത്തല്ലൂർ ഗണേശോത്സവ വേദിയെ ആവേശം കൊള്ളിച്ച് ഇന്ത്യയുടെ അഭിമാനം ലഫ്. കേണൽ ഋഷി രാജലക്ഷ്മി. ഗണേശോത്സവത്തിന്റെ സമാപനദിവസമാണ് അദ്ദേഹം അതിഥിയായി എത്തിയത്. സന്ദീപ് വാര്യർ അദ്ധ്യക്ഷത വഹിച്ച സമാപന സമ്മേളനത്തിൽ മേജർ രവിയും സന്നിഹിതനായിരുന്നു.
പരിപാടിയിൽ നിറഞ്ഞ കൈയ്യടികളാണ് ലഫ്. കേണൽ ഋഷി രാജലക്ഷ്മിയ്ക്ക് കാണികളിൽ നിന്നും ലഭിച്ചത്. ഇന്ത്യൻ ആർമിയിൽ ആർക്കും പിന്നിൽ നിന്ന് വെടികൊണ്ട് ശീലമില്ലെന്നും മുഖത്താണ് കൊണ്ടതെന്നും ലഫ്. കേണൽ ഋഷി രാജലക്ഷ്മി പറഞ്ഞു. നേരിട്ട് വാങ്ങിയെ ശീലമുള്ളൂ തിരിഞ്ഞോടി ശീലം ഒരു പട്ടാളക്കാരനും ഇല്ല. പ്രസംഗിച്ച് ശീലമില്ല,പ്രവർത്തിച്ചേ ശീലമുള്ളൂ.ആദരവ് ഏറ്റ് വാങ്ങി ശീലമില്ല. അത് ഇന്ത്യൻ ആർമിയ്ക്ക് ആവശ്യവുമില്ല. ഞാൻ ആർമിയുടെ ആർജ്ജവിന്റെ ഒരു മുഖം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.
തന്നേക്കാളും കഴിവും ആദരവും അർഹിക്കുന്ന ഒരുപാട് പട്ടാളക്കാർ ഉള്ളതാണ് ഇന്ത്യൻ ആർമി. ഞാൻ ഇവിടെ വന്നത് തികച്ചും വ്യക്തിപരമായിട്ടാണ്. ഇന്ത്യൻ ആർമിയെ പ്രതിനിധീകരിച്ചല്ല. മേജർ രവി സാർ പറഞ്ഞപ്പോൾ ലീവ് എടുത്തിട്ടാണ് വന്നത്. ഗണേശോത്സവം രാജ്യത്തിന്റെ ഉത്സവമാണ്. ഇന്ന് ദിവസത്തിന് മറ്റൊരു പ്രത്യേകത കൂടി ഉണ്ട്. 1965 ൽ ഇന്ത്യൻ ആർമി ലാഹോറിലേക്ക് മാർച്ച് ചെയ്യാൻ അതിർത്തി കടന്ന ദിവസമാണ് സെപ്തംബർ 6 എന്ന് അദ്ദേഹം പറഞ്ഞു. ചുരുങ്ങിയ വാക്കുകളിൽ സംസാരം അവസാനിപ്പിച്ചെങ്കിലും നിറഞ്ഞ കയ്യടികളാണ് ലഭിച്ചത്.
Discussion about this post