മുംബൈ: എട്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഉപഭോക്താക്കൾക്കായി വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ച് റിലയൻസ് ജിയോ. രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനികളിലൊന്നായ ജിയോ ജനങ്ങളെ കൈയ്യിലെടുക്കാൻ കഴിയുന്ന അത്ര ഗംഭീര ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
8ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഏകദേശം 700 രൂപയുടെ ആനുകൂല്യങ്ങളാണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്. പ്രതിമാസ പ്ലാനുകൾ മുതൽ വാർഷിക പ്ലാനുകൾ വരെ ഈ ഓഫറുകൾ നീളുന്നു. തെരഞ്ഞെടുത്ത പ്ലാനുകൾക്കു മാത്രമേ ഈ ഓഫറുകൾ ലഭ്യമാകൂ
സെപ്റ്റംബർ 5 മുതൽ സെപ്റ്റംബർ 10 വരെ നടത്തുന്ന റീചാർജുകൾക്കാകും 8-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള ആനുകൂല്യങ്ങൾക്കു യോഗ്യതയുണ്ടാകുക. തെരഞ്ഞെടുത്ത പ്ലാനുകൾക്കൊപ്പം 700 രൂപയുടെ മൂന്ന് ആനുകൂല്യങ്ങൾ ലഭിക്കും. 899 രൂപ, 999 രൂപ മൂല്യം വരുന്ന രണ്ട് ത്രൈമാസ പ്ലാനുകളും, 3,599 രൂപയുടെ വാർഷിക പ്ലാനുമാകും ഓഫറിന് യോഗ്യത ഉണ്ടാകുക.
അടുത്തിടെ റിലയൻസ് ജിയോ പ്രഖ്യാപിച്ച 175 രൂപയുടെ ഒടിടി പ്ലാനാകും ഈ ഓഫറുകളുടെ ഭാഗമായി സൗജന്യമായി ലഭിക്കുന്ന ഒന്ന്. ഇവിടെ ഉപയോക്താക്കൾക്ക് 10 ഒടിടി സേവനങ്ങളിലേയ്ക്ക് ആക്സസ് ലഭിക്കും. കൂടാതെ 10 ജിബി ഡാറ്റയും ഒരു മാസത്തേയ്ക്ക് കിട്ടും. മറ്റൊന്ന് സൊമാറ്റോയുടെ ഗോൾഡ് സബ്സ്‌ക്രിപ്ഷൻ ആണ്. മൂന്നു മാസത്തേയ്ക്കാകും നിങ്ങൾക്ക് ഫുഡ് ഡെലിവറി ആപ്പിന്റെ സൗജന്യ പ്രൈം അംഗത്വം ലഭിക്കുക. 500 രൂപയുടെ അജിയോ പർച്ചേസിംഗ് കൂപ്പണും വാഗ്ദാനങ്ങളിൽ ഉൾപ്പെടുന്നു.
ഉപയോക്താക്കൾക്ക് പ്രതിദിനം 2 ജിബി ഡാറ്റ വീതം വാഗ്ദാനം ചെയ്യുന്ന പ്ലാനുകളാണ് 899 രൂപ, 999 രൂപ പ്ലാനുകൾ. ഇവയുടെ വാലിഡിറ്റി യഥാക്രമം 90 ദിവസവും, 98 ദിവസവുമാണ്. അതേസമയം 3,599 രൂപ പ്ലാനിൽ പ്രതിദിനം 2.5 ജിബി ഡാറ്റ കിട്ടും. ഇവിടെ 365 ദിവസത്തെ വാലിഡിറ്റിയും ഉണ്ടാകും.
Discussion about this post