മുംബൈ: വാരിയെല്ലിന് പരിക്കേറ്റിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് ബോളിവുഡ് സൂപ്പർതാരം സൽമാൻഖാൻ.ബിഗ് ബോസ് 18 ഷോയുടെ ചിത്രീകരണത്തിനായി മുംബൈ.ിലെത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഷൂട്ടിംഗ് കഴിഞ്ഞിറങ്ങിയ താരത്തെ മാദ്ധ്യമങ്ങൾ വളഞ്ഞിരുന്നു. അപ്പോഴാണ് സൂക്ഷിക്കണമെന്നും തനിക്ക് വാരിയെല്ലിന് പരിക്കുണ്ടെന്ന് താരം പറഞ്ഞത്. രണ്ട് എല്ലുകൾക്ക് ഒടിവ് സംഭവിച്ചുവെന്ന് സൽമാൻഖാൻ പറഞ്ഞു. എങ്ങനെയാണ് പരിക്കേറ്റതെന്ന് വ്യക്തമായിട്ടില്ല.
എ.ആർ. മുരുകദോസ് സംവിധാനം ചെയ്യുന്ന സികന്ദർ ആണ് സൽമാന് ഖാന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം. സംവിധായകന്റേത് തന്നെയാണ് തിരക്കഥ. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. തമിഴ് താരം സത്യരാജും ചിത്രത്തിൽ ഒരു പ്രധാനവേഷത്തിലുണ്ട്.
Discussion about this post