ന്യൂഡൽഹി; നാളേക്കുള്ള കരുതലായി നമ്മൾ സൂക്ഷിക്കുന്നതാണ് നിക്ഷേപങ്ങൾ. ഈയിടെയായി ഓഹരികളിൽ നിക്ഷേപിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഇന്ത്യയിലെ നിക്ഷേപകരെ സംബന്ധിച്ച രസകരമായ ഒരു വിവരം പുറത്ത് വന്നിരിക്കുകയാണ്. ഇന്ത്യയിലെ ഓഹരി നിക്ഷേപകരുടെ എണ്ണം റഷ്യ, ജപ്പാൻ രാജ്യങ്ങളിലെ ആകെ ജന സംഖ്യയെക്കാൾ കൂടുതൽ. ഓ?ഗസ്റ്റ് അവസാനം വരെയുള്ള രാജ്യത്തെ ഡിമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 17.11 കോടിയായി.
ഡിമാറ്റ് അക്കൗണ്ട് തുറന്ന് ഓഹരിയിൽ നിക്ഷേപം നടത്തുന്ന ഇന്ത്യക്കാരുടെ എണ്ണം ബം?ഗ്ലാദേശിന്റെ ജനസംഖ്യയുടെ അത്രയും വരുമെന്നാണ് കണക്കുകൾ. കഴിഞ്ഞ ആറുമാസത്തിൽ 40 ലക്ഷത്തിലധികം പുതിയ അക്കൗണ്ടുകളാണ് തുറന്നത്.ഈ വർഷത്തെ കണക്ക് എടുത്താൽ ഇതുവരെ തുറന്നത് 3.18 കോടി ഡിമാറ്റ് അക്കൗണ്ടുകളാണ്.
ലളിതമായി അക്കൗണ്ട് തുടങ്ങാൻ സാധിക്കുന്നതും ഓഹരി നിക്ഷേപത്തെ കുറിച്ച് ആളുകൾ നല്ല അറിവ് ലഭിക്കുന്നതുമാണ് അക്കൗണ്ടുകളുടെ എണ്ണം കൂടാനുള്ള പ്രധാന കാരണം.
Discussion about this post