തിരുവനന്തപുരം: സിനിമാ മേഖലയിൽ ഏറ്റവും കൂടുതലായി ലൈംഗിക ചൂഷണത്തിന് ഇരയായിരിക്കുന്നത് പ്രമുഖ നടിമാരാണെന്ന് അവതാരിക രഞ്ജിനി ഹരിദാസ്. കരിയർ നശിക്കുമെന്നുള്ള ഭയം കാരണം ആരും ഇക്കാര്യങ്ങൾ പുറത്തുപറയാത്തത് ആണ്. ഒരു പ്രമുഖ നടനിൽ നിന്നും തനിയ്ക്കും മോശം അനുഭവം ഉണ്ടായി എന്നും രഞ്ജിനി പറഞ്ഞു. സ്വകാര്യ മാദ്ധ്യമത്തോട് സംസാരിക്കുകയായിരുന്നു രഞ്ജിനി.
പ്രമുഖ നടൻ അദ്ദേഹത്തിന്റെ ഷർട്ടിടാത്ത നഗ്ന ഫോട്ടോ തനിക്ക് അയച്ച് തന്നു. തനിക്കെന്തിനാണ് ഇങ്ങിനത്തെ ഫോട്ടോ അയക്കുന്നത് എന്ന് താൻ അയാളോട് ചോദിച്ചു. അപ്പോൾ ഇത് പോലത്തെ ഫോട്ടോ തന്നോട് തിരിച്ചയയ്ക്കൂ എന്നായിരുന്നു അയാളുടെ മറുപടി. റോംഗ് വിൻഡോ എന്നായിരുന്നു ഇതിന് താൻ മറുപടി അടയച്ചത്. ആ ഫോട്ടോ അയാൾ അപ്പോൾ തന്നെ കളഞ്ഞു. തന്റെ പക്കൽ ആ ഫോട്ടോ ഇപ്പോൾ ഇല്ല. അതുകൊണ്ട് തന്നെ ആ നടന്റെ പേര് വെളിപ്പെടുത്തുന്നില്ല എന്നും രഞ്ജിനി പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിൽ തനിക്ക് വലിയ ഞെട്ടൽ ഇല്ല. കാരണം ഇതെല്ലാം അതിനുള്ളിൽ നടക്കുന്ന കാര്യങ്ങളാണ്. വമ്പൻ സ്രാവുകൾ പക്ഷെ രക്ഷപ്പെടുന്നു. ജൂനിയർ ആർട്ടിസ്റ്റുമാരെക്കാൾ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നത് പ്രമുഖ നടിമാരാണ്. ഭാവി നശിക്കാതിരിക്കാൻ അവരാരും പുറത്തുപറയുന്നില്ല എന്ന് മാത്രം. തുടക്കക്കാരായ ചെറിയ പെൺകുട്ടികളെ പോലും ലൈംഗികാതിക്രമങ്ങൾക്ക് ഇരയാക്കാറുണ്ട്. പുരുഷന്മാരും ചൂഷണത്തിന് ഇരയാകുന്നുണ്ട്.ഉദ്ഘാടനചടങ്ങുകളുടെ മറവിലും മോഡലിംഗ് രംഗത്തും ചൂഷണം ഉണ്ട്. തനിക്കും മോശം അനുഭവം ഉണ്ടായിട്ടുണ്ട് എന്നും രഞ്ജിനി വ്യക്തമാക്കി.
Discussion about this post