ന്യൂഡൽഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അമേരിക്കയിൽ. ത്രിദിന സന്ദർശത്തിന് വേണ്ടിയാണ് രാഹുൽ അമേരിക്കയിൽ എത്തിയത്. ടെക്‌സസിലെ വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാൻ സാം പിത്രോഡയും സംഘവും ചേർന്ന് സ്വീകരിച്ചു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുക ലക്ഷ്യമിട്ടാണ് കോൺഗ്രസ് നേതാവിന്റെ സന്ദർശനം.
ടെക്‌സസിൽ എത്തിയ വിവരം ഫേസ്ബുക്കിലൂടെ രാഹുൽ തന്നെയാണ് അറിയിച്ചത്. തനിക്ക് ലഭിച്ച സ്വീകരണത്തിന്റെ ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. വിമാനത്താവളത്തിൽ നിന്നും ലഭിച്ച ഉജ്ജ്വല സ്വീകരണത്തിൽ അതിയായ സന്തോഷം തോന്നുന്നുവെന്ന് രാഹുൽ പറഞ്ഞു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ദൃഢമാക്കാൻ ഫലപ്രദമായ കൂടിക്കാഴ്ചകൾ നടത്തുമെന്നും ചിത്രത്തോടൊപ്പം അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ടെക്‌സസിൽ നിന്നും രാഹുൽ ധല്ലാസിലേക്ക് പോകും. ഇന്ന് മുഴുവൻ ധല്ലാസിൽ ആകും അദ്ദേഹം ചിലവിടുക. ഇതിന് ശേഷം വാഷിംഗ്ടൺ ഡിസിയിലേക്ക് പോകും.
അതേസമയം അമേരിക്കൻ സ്ന്ദർശനത്തിൽ രാഹുലിനെതിരെ രൂക്ഷമായ വിമർശനം ആണ് ഉയരുന്നത്. നിലവിൽ ഹരിയാന, ഝാർഖണ്ഡ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്കുകൾ പുരോഗമിക്കുകയാണ്. ഇതിനിടെയാണ് രാഹുൽ രാജ്യം വിട്ടിരിക്കുന്നത്. കോൺഗ്രസിനുളളിൽ പോലും ഇതിൽ അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
Discussion about this post