തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തിൽ എയർ ഇന്ത്യ സാറ്റ്സ് കരാർ ജീവനക്കാർ നടത്തിവന്നിരുന്ന സമരം അവസാനിപ്പിച്ചു. ശമ്പളപരിഷ്കരണം, ബോണസ് എന്നീ കാര്യങ്ങൾ ആവശ്യപ്പെട്ടായിരുന്നു കരാർ ജീവനക്കാർ സമരം ചെയ്തിരുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിൽ ജീവനക്കാർ നടത്തിവന്ന സമരം നിരവധി വിമാന സർവീസുകളെ ബാധിച്ചിരുന്നു.
ശമ്പള പരിഷ്കരണം നടപ്പിലാക്കാമെന്നും ബോണസ് വർദ്ധിപ്പിക്കാം എന്നും എയർ ഇന്ത്യ മാനേജ്മെന്റ് സമരക്കാരെ അറിയിച്ചതിനെ തുടർന്നാണ് കരാർ ജീവനക്കാർ നടത്തിവന്നിരുന്ന സമരം അവസാനിപ്പിച്ചത്. 10 ശതമാനം മുതൽ 20 ശതമാനം വരെ ശമ്പള വർദ്ധനവാണ് മാനേജ്മെന്റ് പ്രഖ്യാപിച്ചിട്ടുള്ളത്.
ബോണസിൽ മുൻപത്തേതിൽ നിന്നും 1000 രൂപ വർദ്ധനവാണ് എയർ ഇന്ത്യ മാനേജ്മെന്റ് പ്രഖ്യാപിച്ചിട്ടുള്ളത്. ശനിയാഴ്ച രാത്രി 10 മണിയോടുകൂടി ആയിരുന്നു എയർ ഇന്ത്യ കരാർ ജീവനക്കാർ ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് സമരം ചെയ്തിരുന്നത്. ഗ്രൗണ്ട് ഹാൻഡ്ലിംഗ് വിഭാഗം കരാർ ജീവനക്കാരാണ് സമരം നടത്തിയത്. റീജിയണൽ ലേബർ കമ്മീഷണറുടെ സാന്നിധ്യത്തിൽ എയർ ഇന്ത്യ മാനേജ്മെന്റ് അധികൃതരുമായി നടത്തിയ ചർച്ചയിലാണ് വിഷയത്തിൽ പരിഹാരമായത്.
Discussion about this post