കാലാവസ്ഥ മാറുന്നതിനനുസരിച്ച് അസുഖങ്ങൾ വന്ന് കൊണ്ടേയിരിക്കും. ഇതിൽ പ്രധാനമായും വരുന്ന രോഗമാണ് ചുമ. ഇത് വന്നാൽ പോവാൻ കുറച്ച് പണിയാണ് എന്ന് തന്നെ പറയാം. തൊണ്ട കുത്തിയുള്ള ചുമ വന്നാൽ പിന്നെ അത് നിയന്ത്രിക്കാൻ കുറച്ച് പണിപ്പെടും. മരുന്നുകൾ നിരവധി മാറി കുടിച്ചിട്ടും ശമിക്കാത്ത ചുമ മാറുവാൻ ചില വീട്ടു വൈദ്യങ്ങൾ പരീക്ഷിച്ചു നോക്കാം.
ചൂടുവെള്ളം
ഇളം ചൂടുവെള്ളം ഇടയ്ക്കിടെ കുടിക്കുന്നത് ആശ്വാസം നൽകും. ശരീരത്തിൽ ജലാംശം നിലനിർത്താൻ ഇത് സഹായിക്കും. ചൂടുവെള്ളം, സൂപ്പുകൾ, ചുക്ക് കാപ്പി ഇവയെല്ലാം തൊണ്ടയിലെ അസ്വസ്ഥതയും വരണ്ട ചുമയും അകറ്റാൻ സഹായിക്കും.
ഇഞ്ചിവെള്ളം
ഇഞ്ചി വെള്ളം രോഗപ്രതിരോധ ശക്തി വർധിപ്പിക്കാൻ സഹായിക്കും. ഒപ്പം ശ്വസനനാളിയിലടിഞ്ഞ കഫം അകറ്റാനും സഹായിക്കും. ചുമ അകറ്റി പേശികളെ വിശ്രാന്തിയിലാക്കാനും ഇഞ്ചിവെള്ളം കുടിക്കുന്നതിലൂടെ സാധിക്കും. ഒരിഞ്ചു നീളമുളള ഇഞ്ചി ഇട്ട് തിളപ്പിച്ച വെള്ളം ചെറുചൂടോടെ കുടിക്കാവുന്നതാണ്.
തേൻ
തൊണ്ടയിലെ അസ്വസ്ഥതയും ചുമയും അകറ്റാൻ മികച്ചതാണ് തേൻ. തേനിന് ആന്റി മൈക്രോബിയൽ ആന്റി ഇൻഫ്‌ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് ബാക്ടീരിയൽ വൈറൽ അണുബാധകളെ അകറ്റുന്നു.
Discussion about this post