സ്വന്തം പവർ ഗ്രൂപ്പ് വെളിപ്പെടുത്തി നടനും നിർമാതാവുമായ കുഞ്ചാക്കോ ബോബൻ. കുടുംബത്തോടൊപ്പമുള്ള മനോഹരമായ വീഡിയോ പങ്കുവെച്ചാണ് നടൻ കുഞ്ചാക്കോ ബോബൻ പവർ ഗ്രൂപ്പിനെ പരിചയപ്പെടുത്തിയിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
കുഞ്ചാക്കോ ബോബനും പ്രിയയും മകനെ ലാളിക്കുന്നതാണ് വീഡിയോയിലുള്ളത്. ക്യാപ്ഷനായി എന്റെ പവർ ഗ്രൂപ്പ്’ എന്നാണ് ചാക്കോച്ചൻ കുറിച്ചത്.ഓണാഘോഷത്തിനായി കുഞ്ചാക്കോ ബോബൻ മെൽബണിലെത്തിയിരുന്നു. അതിനിടയിൽ എടുത്ത വീഡിയോയാണിതെന്നാണ് സൂചന. എന്നാൽ ഈ ക്യാപ്ഷനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്.
ഹേമ കമ്മിറ്റിക്ക് മുൻപിൽ വ്യക്തമാക്കിയ കാര്യങ്ങൾ പൊതു ഇടത്തിൽ തുറന്നു പറയുന്നു എന്ന ആമുഖത്തോടെ കുഞ്ചാക്കോ ബോബൻ നായകനായെത്തിയ ‘മാംഗല്യം തന്തുനാനേന’ എന്ന സിനിമയുടെ സംവിധായിക സൗമ്യ സദാനന്ദന്റെ പോസ്റ്റിനെ തുടർന്നാണ് താരത്തിന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടത്. എന്നാൽ പലരും സൗമ്യ സദാനന്ദന്റെ പോസ്റ്റുമായി ബന്ധപ്പെടുത്തിയാണ് കുഞ്ചാക്കോ ബോബന്റെ വീഡിയോയ്ക്ക് കമന്റുകൾ രേഖപ്പെടുത്തിയത്.
സിനിമയിലെ നല്ല ആൺകുട്ടികൾക്ക് പോലും മറ്റൊരു മുഖമുണ്ടെന്നും തന്റെ ആദ്യ സിനിമ അനുവാദമില്ലാതെ പ്രധാന നടനും സഹനിർമാതാവും എഡിറ്റ് ചെയ്‌തെന്നും ആരോപിച്ചായിരുന്നു സൗമ്യയുടെ പോസ്റ്റ്.
Discussion about this post