ടെക്‌സസ് : ചൊവ്വയിൽ നഗരം നിർമ്മികാനുള്ള ആദ്യ ചുവടുവെപ്പ് നടത്താനൊരുങ്ങി ഇലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സ്. രണ്ട് വർഷത്തിനുള്ളിൽ ആളില്ലാ സ്റ്റാർ ഷിപ്പുകൾ ചൊവ്വയിലേക്ക് അയക്കുമെന്ന് ഇലോൺ മസ്‌ക് പറഞ്ഞു. എക്‌സിലൂടെയാണ് വിവരം അറിയിച്ചത്.
ആളില്ലാപ്പേടകം വിജയകരമായി ചൊവ്വയിലിറക്കാനായാൽ നാലുവർഷത്തിനുള്ളിൽ മനുഷ്യരെയുംകൊണ്ടുള്ള സ്‌പെയ്‌സ് എക്‌സ് പേടകം അങ്ങോട്ടേക്കു കുതിക്കും. പിന്നീട് സ്റ്റാർഷിപ്പുകളുടെ എണ്ണം പടിപടിയായി വർധിപ്പിക്കും. എല്ലാ അർഥത്തിലും മനുഷ്യരാശിയുടെ നിലനിൽപ്പിന് ഇനി ഒരു ഗ്രഹത്തെമാത്രം ആശ്രയിച്ച് മുന്നോട്ടുപോകാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തികമായി ലാഭകരമായ, പൂർണമായും പുനരുപയോഗിക്കാൻ കഴിയുന്ന റോക്കറ്റ് സ്‌പെയ്സ് എക്‌സ് വികസിപ്പിച്ചെന്നും മസ്‌ക് പറഞ്ഞു.
ഏകദേശം 20 വർഷത്തിനുള്ളിൽ ചൊവ്വയിൽ നഗരം പൂർത്തിയാക്കും. ഒരു സ്വയം സുസ്ഥിര നഗരം നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ വിമാന നിരക്ക് അവിടെ നിന്ന് ഗണ്യമായി വർദ്ധിക്കും എന്ന് മസ്‌ക് കൂട്ടിച്ചേർത്തു.
ഏപ്രിൽ 2002- ലാണ് സ്പേസ് എക്സ് മസ്‌ക് സ്ഥാപിച്ചത്. ചൊവ്വയിൽ ഇറങ്ങുന്ന ആദ്യത്തെ അൺക്രൂഡ് സ്റ്റാർഷിപ്പ് അഞ്ച് വർഷത്തിനുള്ളിൽ ഉണ്ടാകുമെന്നും ഏഴ് വർഷത്തിനുള്ളിൽ ആദ്യത്തെ ആളുകൾ ചൊവ്വയിൽ ഇറങ്ങുമെന്നും മസ്‌ക് അന്ന് അറിയിച്ചിരുന്നു.
Discussion about this post