ചെന്നെ: പ്രശസ്ത തമിഴ് നിർമാതാവ് ദില്ലി ബാബു അന്തരിച്ചു. 50 വയസായിരുന്നു. ഇന്ന് പുലർച്ചെ 12.30 ഓടെയായിരുന്നു അന്ത്യം. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ചെന്നെയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ആക്‌സസ് ഫിലിം ഫാക്ടറി എന്ന ബാനറിൽ നിരവധി ഹിറ്റ് ചിത്രങ്ങൾ സിനിമാ ലോകത്തിന് സമ്മാനിച്ച നിർമാതാവാണ് ദില്ലി ബാബു. 2015ൽ പുറത്തിറങ്ങിയ ഉറുമീൻ എന്ന ചിത്രത്തിലൂടെയാണ് സിനിമാ ലോകത്തേക്ക് കടന്നുവന്നത്. മരഗത നാണയം, ഇരവുക്ക് ആയിരം കൺകൾ, രാക്ഷസൻ, ഓ മൈ കടവുളെ, ബാച്ചലർ, മിറൽ കൾവൻ എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട ചിത്രങ്ങൾ. കഴിഞ്ഞ മാസമാണ് കൾവൻ തീയറ്ററുകളിലെത്തിയത്.
നിരവധി പേരാണ് അദ്ദേഹത്തിന് ആദരാഞ്ജലികളർപ്പിച്ച് എത്തിയത്. മരഗത നാണയം എന്ന ചിത്രത്തിലൂടെ തനിക്ക് ജീവിതം നൽകിയ വ്യക്തിയാണ് ദില്ല ബാബുവെന്ന് സംവിധായകന എആർകെ ശരവണൻ എക്‌സിൽ കുറിച്ചു. ഇന്ന് വൈകീട്ട് നാലരയോടെ അദ്ദേഹത്തിന്റെ സംസ്‌കാരം നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.













Discussion about this post