മിക്ക ആളുകളും ഏറെ അത്ഭുതത്തോടെ കാണുന്ന ഒന്നാണ് വിമാനം. ഒരു വിമാനത്തിൽ കയറുക എന്നത് ഇന്നത്തെ കാലത്ത് അത്ര വലിയ ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല. നമ്മെ അതിശയിപ്പിക്കുന്ന ഒട്ടേറെ കാര്യങ്ങൾ വിമാനത്തിലുണ്ട്. വിമാന യാത്രയിലാകട്ടെ, ഏവരും ആദ്യം തിരഞ്ഞെടുക്കുന്ന സീറ്റ് വിൻഡോ സീറ്റ് തന്നെയായിരിക്കും. ആ ജനലിലൂടെയുള്ള ആകാശദൃശ്യം ആരും ആ്രഗഹിച്ചുപോവുന്ന ഒന്നാണ്.
എന്നാൽ, വിമാനത്തിന്റെ ജനലുകൾ എന്തുകൊണ്ടാണ് ഇത്രയും ചെറുതും വൃത്താകൃതിയിലുമായതെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ.. വിമാനത്തിന്റെ ഈ ഡിസൈൻ കേവലം, സൗന്ദര്യത്തിന് വേണ്ടി മാത്രമുള്ളതല്ല. ഇതിന് പിന്നിൽ മറ്റ് പല കാരണങ്ങളുമുണ്ട്. എന്താണ് ഇതിന്റെ കാരണമെന്നല്ലേ…
1950കൾക്ക് മുമ്പ് വിമാനത്തിന്റെ ജനലുകൾ ചതുരാകൃതിയിലായിരുന്നു. ഇത് മാറ്റാൻ കാരണമുണ്ട്. വൃത്താകൃതിയിലുള്ള ജനലുകൾ വിമാനം കൂടുതൽ സുരക്ഷിതമായി പറക്കാൻ സഹായിക്കുന്നു. ഇത്തരം ജനലുകൾ വിമാനം പറക്കുമ്പോൾ ഉണ്ടാകുന്ന സമ്മർദ്ദം കുറയ്ക്കുന്നു. വൃത്താകൃതിയിലുള്ള വിൻഡോയ്ക്ക് ശക്തി കൂടുതലായിരിക്കും. അതുകൊണ്ടു തന്നെ ഇത് തകരാനുള്ള സാധ്യത കുറവാണ്. വിമാനം ഉയരത്തിൽ പറക്കുമ്പോൾ ഇത് വളരെ പ്രധാനമാണ്.
ജാലകം ചതുരമാണെങ്കിൽ ഇതിന് മുകളിൽ കൂടുതൽ മർദ്ദം വീഴുന്നു. ഇത് വിമാനത്തിന്റെ ഗ്ലാസ് തകരാൻ കാരണമാകും. 1953നും 1954നും ഇടയിൽ മൂന്ന് അപകടങ്ങളാണ് ഇത്തരത്തിൽ സംഭവിച്ചിട്ടുള്ളത്. ഇതിന് പിന്നാലെയാണ് വിമാനത്തിന്റെ ജാലകങ്ങൾ വൃത്താകൃതിയിലേക്ക് മാറ്റിയത്.
Discussion about this post