കൊൽക്കൊത്ത: മലയാളി സിനിമയിൽ മേഖലയിലെ ചൂഷണങ്ങളെ കുറിച്ച് തുറന്നു പറയുന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ, ഇതര ഭാഷകളിലും ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് ഉയർന്നുവരുന്നത്. ഇപ്പോഴിതാ അരിന്തം സിൽ എന്ന സംവിധായകന് നേരെയുള്ള നടിയുടെ വെളിപ്പെടുത്തലാണ് ചർച്ചയാകുന്നത്. സംവിധായകനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് നടി. തന്റെ സമ്മതമില്ലാതെ തന്നെ പരസ്യമായി ചുംബിക്കുകയും മോശമായി പെരുമാറുകയും ചെയ്ത വ്യക്തി തന്നെ കൊൽക്കത്തിയിലെ വനിതാ ഡോക്ടർറുടെ കൊലപാതകത്തിനെതിരായ ‘റിക്ലൈയിം ദി നൈറ്റ്’ പ്രതിഷേധത്തിൽ പങ്കെടുക്കുന്നത് കണ്ടപ്പോൾ ഞെട്ടൽ തോന്നിയെന്ന് നടി പ്രതികരിച്ചു.
സംവിധായകൻ പരസ്യമായി തനിക്ക് മാപ്പ് എഴുതി നൽകണമെന്ന് സംവിധായകനിൽ നിന്നും ദുരനുഭവം ഉണ്ടായ നടി തങ്ങളോട് ആവ്യപ്പെട്ടതായി പശ്ചിമ ബംഗാൾ വനിതാ കമ്മീഷൻ ചെയർമാൻ ലീന ഗംഗോപാദ്യായ് വ്യക്തമാക്കി. താന മനപ്പൂർവം ചെയ്തതല്ല എന്നായിരുന്നു സംവിധായകന്റെ നിലപാട്. എന്നാൽ, സംവിധായകന്റെ ഈ നിലപാടിനെ തള്ളിയ നടി തന്നെ ചുംബിച്ചതിന് ശേഷം ചുംബനം ഇഷ്ടമായോ എന്ന് പോലും അയാൾ ചോദിച്ചുരുന്നുവെന്ന് വെളിപ്പെടുത്തി.
ഏപ്രിൽ 3ന് ‘ഏക്തി ഖുനിർ സന്ധനെ മിതിൻ’ എന്ന സിനിമയുടെ ലൊക്കേഷനിൽ, റിസോർട്ടിൽ വച്ചായിരുന്നു തനിക്ക് ദുരനുഭവമുണ്ടായതെന്ന് നടി പറഞ്ഞു. ‘എന്നോട് അയാളൾ മടിയിൽ ഇരിക്കാൻ ആജ്ഞാപിച്ചു. എന്നാൽ, ഞാൻ അതിനെ എതിർത്തപ്പോൾ അയാൾ എന്നെ ഭീഷണിപ്പെടുത്തി മടിയിലിരുത്തുകയും പരസ്യമാായി കവിളിൽ ചുംബിക്കുകയുമായിരുന്നു. എനിക്ക് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. ഞാൻ പെട്ടെന്ന് എഴുന്നേറ്റ് മാറി. അയാൾ ഒന്നും സംഭവിക്കാത്തതു പോലെ നിഷ്‌കളങ്കത ചമഞ്ഞ് ഇരിക്കുകയായിരുന്നു. ചുറ്റും നിന്നവരെല്ലാം എന്തോ ഒരു തമാശ സംഭവിച്ചതു പോലെ നിന്നു ചിരിക്കുകയായിരുന്നു. പിന്നീട് അയാളെ ഞാൻ ഇതേക്കുറിച്ച് ചോദ്യം ചെയ്തപ്പോൾ നിനക്കത് ഇഷ്ടപ്പെട്ടോ എന്നാണ് അയാൾ ചോദിച്ചത്’- നടി വ്യക്തമാക്കി.
മാദ്ധ്യമങ്ങൾക്ക് മുമ്പിൽ വച്ച് അറിയാതെ സംഭവിച്ചതെന്ന് പറഞ്ഞ് മാപ്പ് ചോദിക്കുന്നത് കണ്ടപ്പോൾ ഞെട്ടിപ്പോയെന്നും നടി കൂട്ടിച്ചേർത്തു. താൻ സില്ലിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണെന്നും അവർ പറഞ്ഞു.
Discussion about this post