തിരുവനന്തപുരം: എ ഡി ജി പി ആർ എസ് എസ് സർ കാര്യവാഹകിനെ കണ്ടതിൽ ഒരു തെറ്റുമില്ലെന്ന് വ്യക്തമാക്കി നിയമസഭാ സ്പീക്കർ എ എൻ ഷംസീർ. ആര്‍എസ്എസ് രാജ്യത്തെ പ്രധാന സംഘടനയാണ്. ഒരു ഉയർന്ന പൊലീസ് ഉദ്യോഗസ്ഥൻ ഒരു ആർ.എസ്.എസ്. നേതാവിനെ കണ്ടു എന്നതിൽ അതിശയിക്കാനൊന്നുമില്ല. ഒരു സുഹൃത്താണ് അദ്ദേഹത്തെ കൂട്ടിക്കൊണ്ട് പോയതെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കി. ഇത് ഗൗരവമായി എടുക്കേണ്ട കാര്യമില്ലെന്നും അപാകതകളില്ലെന്നും ഷംസീർ തുറന്നു പറഞ്ഞു.
സംസ്ഥാനത്തെ ക്രമസമാധാന പാലനത്തിന്റെ ചുമതലയുള്ള എ ഡി ജി പി ആർ എസ് എസ് സർ കാര്യവാഹക് ശ്രീ ദത്താത്രേയ ഹൊസബാളെയെ കണ്ടത് പ്രതിപക്ഷ നേതാവടക്കം വിവാദമാക്കിയിരിന്നു. ഈ അവസരത്തിലാണ് സ്പീക്കർ എ എൻ ഷംസീറിന്റെ പ്രസ്താവന ശ്രദ്ധേയമാകുന്നത്.
അതേസമയം എഡിജിപി. മന്ത്രിമാരുടെ ഫോണ്‍ ചോര്‍ത്തിയെന്ന അന്‍വറിന്റെ ആരോപണം അഭ്യൂഹമാണെന്നും ഒരു സർക്കാർ സംവിധാനത്തിൽ അങ്ങനെ നടക്കാൻ ഒരു സാധ്യതയും ഇല്ലെന്നും ഷംസീര്‍ അഭിപ്രായപ്പെട്ടു
Discussion about this post