കൊച്ചി: എറണാകുളത്ത് പിടി മുറുക്കി ഡെങ്കു പനി. പ്രതിരോധനടപടികൾ തുടരുമ്പോഴും എറണാകുളം ജില്ലയിൽ ഡെങ്കിപ്പനിയുടെ എണ്ണം തുടർച്ചയായി ഉയരുകയാണ് എന്ന റിപ്പോർട്ടാണ് പുറത്ത് വരുന്നത് . കഴിഞ്ഞ ഏതാനും മാസങ്ങളായിട്ട് ഇതാണ് അവസ്ഥ. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. സെപ്റ്റംബർ ആദ്യ ആറ് ദിവസം മാത്രം 112 ഡെങ്കിപ്പനി കേസുകൾ സ്ഥിരീകരിച്ചു. ഇത് കൂടാതെ , 326 കേസുകൾ ഡെങ്കു ആണെന്ന സംശയത്തിലാണ്.
.മൺസൂൺ തുടങ്ങിയതിന് ശേഷമാണ് ജില്ലയിൽ ഡെങ്കിപ്പനി കേസുകൾ തീവ്രമായത് . എടത്തല, കളമശേരി, ചെല്ലാനം, ഏലൂർ, വേങ്ങൂർ, ചൂർണിക്കര തുടങ്ങിയ മേഖലകളിലാണ് ഡെങ്കിപ്പനി വ്യാപിക്കുന്നത് . ജില്ലയിൽ ജൂലൈയിൽ 851 കേസുകളും ഓഗസ്റ്റിൽ 1135 കേസുകളും സ്ഥിരീകരിച്ചു. ഓഗസ്റ്റ് 24ന് ശേഷം സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 1,043 ആണ്. കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടെ ശരാശരി 74 കേസുകൾ സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്.
Discussion about this post