ന്യൂഡൽഹി; സിപിഐഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അതീവഗുരുതരാവസ്ഥയിൽ. കടുത്ത ശ്വാസകോശ അണിബാധയെ തുടർന്നാണ് സീതാറാം യെച്ചൂരിയെ ഡൽഹി എംയിസിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ കൃത്രിമ ശ്വാസോച്ഛാസം നൽകുകയാണെന്ന് വാർത്താക്കുറിപ്പിൽ സിപിഎം കേന്ദ്ര കമ്മിറ്റി അറിയിച്ചു.
വിദഗ്ധ ഡോക്ടർമാരുടെ പ്രത്യേക സംഘം ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നുണ്ടെന്നും നിലവിൽ ഗുരുതരാവസ്ഥയിലാണെന്നാണ് അറിയിച്ചിട്ടുള്ളതെന്നും സിപിഎം വ്യക്തമാക്കി.നാലുദിവസമായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് യെച്ചൂരി ചികിത്സയിൽ തുടരുന്നത്
ഓഗസ്റ്റ് 19 നാണ് സീതാറാം യെച്ചൂരിയെ ഡൽഹിയിലെ എയിംസിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.
Discussion about this post