കോഴിക്കോട്: പോലീസ് സ്‌റ്റേഷനിൽ അക്രമാസക്തനായി എംഎഡിഎംഎ കേസിൽ അറസ്റ്റിലായ പ്രതി. ഇന്ന് രാവിലെ എംഡിഎംഎയുമായി കോഴിക്കോട് നാദാപുരത്ത് നിന്നും പിടികൂടിയ വയനാട് സ്വദേശി മുഹമ്മദ് ഹിജാസ് ആണ് സ്‌റ്റേഷനിൽ അക്രമം കാണിച്ചത്. അക്രമാസക്തനായി പോലീസ് സ്‌റ്റേഷനിൽ നിന്നും ഇറങ്ങിയോടിയ പ്രതിയെ പോലീസ് ഓടിച്ചിട്ട് അതിസാഹസികമായി ആണ് പിടികൂടിയത്.
സ്‌റ്റേഷനിൽ വച്ച് ബഹളം വച്ച മുഹമ്മദ് സ്‌റ്റേഷനിലെ ഫർണീച്ചറുകൾക്ക് കേടുപാടുകൾ വരുത്തിയതായി പോലീസ് അറിയിച്ചു.ഇത് കൂടാതെ, സ്‌റ്റേഷനിൽ സൂക്ഷിച്ച വെള്ളം പോലീസുകാർക്ക് നേരെ ഒഴിക്കുകയും ചെയ്തു. ഇതിന് പിന്നാലെ സ്‌ഷേനിൽ നിന്നും ഇയാൾ ഇറങ്ങിയോടുകയായിരുന്നു. ബലം പ്രയോഗിച്ചാണ് ഇയാളെ പോലീസ് കീഴ്‌പ്പെടുത്തിയത്.
ഇന്ന് രാവിലെയാണ് എംഡിഎംഎയുമായി വയനാട് സ്വദേശിയായ മുഹമ്മദ് ഹിജാസും കമ്പളക്കാട് സ്വദേശിനിയായ അഖിലയും പിടിയിലായത്. കാറിൽ എംഡിഎംഎ കടത്താൻ ശ്രമിക്കവെ പേരേട് വാഹനപരിശോധനക്കിടെയാണ് ഇവർ പിടിയിലായത്. നാദാപുരം എസ്‌ഐ അനീഷ് വടക്കേടത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
Discussion about this post