എറണാകുളം: തന്റെ യഥാർത്ഥ പേരെന്തെന്ന് വെളിപ്പെടുത്തി നടി നിത്യ മേനൻ. അടുത്തിടെ ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ. തന്റെ യഥാർത്ഥ പേര് എന്താണെന്നും അഭിമുഖത്തിൽ നടി വെളിപ്പെടുത്തിയിട്ടുണ്ട്.
നിത്യ മേനൻ എന്നാണ് സിനിമാ മേഖലയിൽ താരം ഉപയോഗിക്കുന്ന പേര് എങ്കിലും ഭൂരിഭാഗം ആളുകളും മോനോൻ എന്നാണ് ഇത് കരുതാറുള്ളത്. പേരിനൊപ്പമുള്ളത് ജാതി പേരല്ലെന്ന് നിത്യ പറയുന്നു. പിതാവ് അയ്യരും മാതാവ് മേനോനും ആണ്. പേരിനൊപ്പം മേനൻ എന്ന ചേർത്തത് താനാണ്. വീട്ടുകാർ പേരിനൊപ്പം വീട്ടുകാർ ചേർത്തത് മറ്റൊന്ന് ആയിരുന്നുവെന്നും നിത്യ വ്യക്തമാക്കുന്നു.
മകളുടെ പേരിൽ ഒരിക്കലും ജാതി പാടില്ലെന്ന് രക്ഷിതാക്കൾ ആഗ്രഹിച്ചിരുന്നു. എന്നാൽ ബാംഗ്ലൂരിൽ എത്തിയ ശേഷം തനിക്ക് പേര് മാറ്റേണ്ടതായി വന്നു. അവിടെ എല്ലാവരുടെയും പേരിനൊപ്പം ഇനീഷ്യൽ ഉണ്ടായിരുന്നില്ല. പകരം പേരിന്റെ അവസാനം മറ്റൊരു പേര് ആയിരുന്നു. ഭാവിയിൽ ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ വേണ്ടി ന്യൂമറോളജിയുടെ സഹായം തേടുകയായിരുന്നുവെന്നും ഇവിടെ നിന്നാണ് മേനൻ എന്ന വാക്ക് ലഭിച്ചത് എന്നും നിത്യ പറഞ്ഞു.
രക്ഷിതാക്കളുടെ പേരുകളുടെ ആദ്യ അക്ഷരങ്ങളാണ് മേനൻ. അല്ലാതെ മോനോൻ അല്ല. ഇത് കൂട്ടിച്ചേർക്കുന്നതിന് മുൻപ് മറ്റൊന്നായിരുന്നു തന്റെ പേര്. എൻ എസ് നിത്യ. അതായിരുന്നു തന്റെ പേര്. ഈ എന്നും എസും ചേരുന്ന തരത്തിൽ എൻഎംഎൻഎം എന്ന് ന്യൂമറോളജി പ്രകാരം കണ്ടെത്തി. പിന്നീട് മേനൻ എന്നാക്കി. സിനിമയിൽ എത്തിയ ശേഷം മോനോൻ എന്നായിരുന്നു മാദ്ധ്യമങ്ങൾ പ്രചരിപ്പിച്ചത് എന്നും നിത്യ കൂട്ടിച്ചേർത്തു.
Discussion about this post