മുംബൈ: ബോളിവുഡ് നടി മലൈക അറോറയുടെ പിതാവ് അനിൽ അറോറ കെട്ടിടത്തിന് മുകളിൽ നിന്നും ചാടി ജീവനൊടുക്കി. മുംബൈയിലെ ബാന്ദ്രയിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. ആത്മഹത്യയുടെ കാരണം എന്താണെന്ന് വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു. സ്ഥലത്ത് നിന്നും ആത്മഹത്യാ കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ല. സംഭവത്തിൽ അനേവഷണം ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
സംഭവം നടക്കുമ്പോൾ പൂനെയിലായിരുന്ന മലൈക അറോറ നിലവിൽ മുംബൈയിലെ വീട്ടിൽ എത്തിയിട്ടുണ്ട്. താരത്തിന്റെ കുടുംബാംഗങ്ങൾ, മുൻ ഭർത്താവ് അർബാസ് ഖാൻ, എന്നിവരും സംഭവമറിഞ്ഞ് വസതിയിലെത്തിയിട്ടുണ്ട്.
പഞ്ചാബിൽ നിന്നുള്ള അനിൽ അറോറ മെർച്ചന്റ് നേവിയിലായിരുന്നു ജോലി ചെയ്തിരുന്നത്. മലൈക അറോറയ്ക്ക് 11 വയസുള്ളപ്പോഴായിരുന്നു അനിൽ അറോറ ഭാര്യയുമായി വേർപിരിഞ്ഞത്. പിന്നീട് മലൈകയെയും സഹോദരിയെയും വളർത്തിയത് അമ്മയായിരുന്നു.
Discussion about this post