മുംബൈ: ഹോട്ടലിൽ ഉരുളക്കിഴങ്ങ് സൂക്ഷിച്ചിരുന്ന പെട്ടിക്കുള്ളിൽ എട്ടടി നീളമുള്ള പെരുമ്പാമ്പിനെ കണ്ടെത്തി. മഹാരാഷ്ട്രയിലെ ചന്ദ്രാപൂരിൽ ആണ് സംഭവം. പെരുമ്പാമ്പിനെ കണ്ടതോടെ, ജീവനക്കാർ ഇറങ്ങിയോടുകയായിരുന്നു.
ഹോട്ടലിലെ ജീവനക്കാർ ഉരുളക്കിഴങ്ങ് എടുക്കാൻ പോയ സമയത്താണ് പെട്ടിയിൽ പെരുമ്പാമ്പ് ചുരുണ്ടു കിടക്കുന്നത് കണ്ടത്. പെട്ടി തുറന്ന് പെരുമ്പാമ്പിനെ കണ്ടതോടെ, ഇയാൾ പേടിച്ച് പുറത്തേക്ക് ഇറങ്ങിയോടി. ഉടനെ തന്നെ ഹോട്ടൽ ഉടമ പാമ്പ് പിടുത്തക്കാരനെ വിവരമറിയിച്ചു. പാമ്പ് പിടുത്തക്കാരനെത്തി, പാമ്പിനെ ചാക്കിലാക്കി, ലോഹറയിലെ വനത്തിൽ തുറന്നുവിട്ടു.
കഴിഞ്ഞ ശനിയാഴ്ച ലഖ്‌നൗവിലെ പവർ ഹൗസിൽ പെരുമ്പാമ്പിനെ കണ്ടെത്തിയിരുന്നു. പവർഹൗസിന്റെ വേലിയിൽ കുടുങ്ങിയ നിലയിലായിരുന്നു പാമ്പ്. വൈദ്യുത ബന്ധം വിച്ഛേദിച്ചതിന് ശേഷമാണ് പാമ്പിനെ വേലിയിൽ നിന്നും രക്ഷപ്പെടുത്തിയത്.
Discussion about this post