കൊച്ചി: വാളയാറിൽ മരിച്ച പെൺകുട്ടികൾക്കെതിരെ മോശം പരാമർശം നടത്തിയെന്ന കേസിൽ 24 ന്യൂസ് ചാനലിനെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എംജെ സോജനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. സംസ്ഥാന പോലീസ് മേധാവി മാദ്ധ്യമസ്ഥാപനത്തിനെതിരെ തുടർനടപടി സ്വീകരിക്കണമെന്ന് കോടതി ഉത്തരവിട്ടു.
മരിച്ച പെൺകുട്ടികളെ കുറിച്ച് ചാനൽ വഴി മോശം പരാമർശം നടത്തി എന്നായിരുന്നു കേസ്. എന്നാൽ ഉദ്യോഗസ്ഥനെതിരെയല്ല. ഫോൺ സംഭാഷണം റെക്കോർഡ് ചെയ്ത് കേൾപ്പിച്ച മാദ്ധ്യമ സ്ഥാപനത്തിനെതിരെയാണ് കേസ് എടുക്കേണ്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി.
ആധികാരികത ഉറപ്പു വരുത്താതെ ഇരകളെ താഴ്ത്തിക്കെട്ടുന്ന പരാമർശം പ്രചരിപ്പിച്ചതിലാണ് കോടതിയുടെ ഇടപെടൽ ഉണ്ടായത്. ചാനലിനെതിരെ പോക്‌സോ കുറ്റം ചുമത്താം. ആവശ്യമെങ്കിൽ റിപ്പോർട്ടർക്കെതിരെ അന്വേഷണം നടത്തുന്നത് പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി
Discussion about this post