മുഖം തിളങ്ങാൻ പലവഴികൾ ആലോചിക്കുന്നവരാണ് നമ്മളിൽപലരും. ഒരു ഫങ്ഷൻ അടുക്കുമ്പോഴേക്ക് ബ്യൂട്ടിപാർലറിൽ പോയി ആയിരങ്ങൾ ചിലവാക്കാനാനും കണ്ട കെമിക്കലുകൾ മുഖത്തിടാനും മടിയുള്ളവരാണോ നിങ്ങൾ. എന്നാൽ നിങ്ങൾക്ക് ബ്യൂട്ടിപാർലറിൽ പോയി ചെയ്യുന്ന വിലകൂടിയ ഡയമണ്ട് ഫേഷ്യലിന്റെ ഫലം തരുന്ന് ഫേസ്പാക്ക് വീട്ടിലിരുന്ന് ചെയ്യാം.
ബ്യൂട്ടിപാർലറിലെ ഫേഷ്യലിന്റെ ആദ്യ സ്റ്റെപ്പുകളായ ക്ലെൻസിംഗ്-അഥവാ മുഖം നന്നായി വൃത്തിയാക്കൽ,സ്‌ക്രബിംഗ്,ആവിപിടിക്കൽ എന്നിവയ്ക്ക് ശേഷം ഈ ഫേസ്പാക്ക് ഇട്ടാൽ ഫലം കൂടുതൽ മെച്ചപ്പെടും.
ചർമ്മത്തെ സുന്ദരമാക്കാൻ അയുർവേദത്തിൽ ചെയ്യുന്ന ഒരു പേസ്റ്റ് തയ്യാറാക്കാം. ഇത് ചർമ്മത്തിലേക്ക് ആഴ്ന്നിറങ്ങി ചർമം ക്ലീൻ ചെയ്യുകയും എക്‌സ്‌ഫോളിയേറ്റ് ചെയ്യുന്നു. ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായ ഇത് മുഖത്തെ വടുക്കൾ മാറാനും മുഖക്കുരുമാറാനും കറുത്തപാടുകൾ മാറാനും സഹായിക്കും.
കടലമാവ്, മഞ്ഞൾ, ഓറഞ്ച് പൊടി ,സോഡാപ്പൊടി, റോസ്പേസ്റ്റ്, തൈര് എന്നിവയാണ് വേണ്ടത്. ഒരു ടേബിൾസ്പൂൺ കടലവമാവ്, ഒരു നുള്ള് മഞ്ഞൾപ്പൊടി, 1 ടേബിൾസ്പൂൺ ഓറഞ്ച്തൊലി ഉണക്കിപ്പൊടിച്ചത്, ഒരു നുള്ള് സോഡ, 1 ടേബിൾസ്പൂൺ റോസ്പേസ്റ്റ്, 1 ടേബിൾ സ്പൂൺ തൈര് വേണം. ഇത് നല്ലതുപോലെ ചേർത്ത് യോജിപ്പിയ്ക്കാം. വെള്ളമോ അല്ലെങ്കിൽ പനിനീരോ ഉപയോഗിച്ച് കലർത്താം. മൃദുവായി മസാജ് ചെയ്യാം. പിന്നീട് ഇത് ഉണങ്ങുമ്പോൾ കഴുകാം. പൂർണമായി ഉണങ്ങി വരണ്ട് പോകാൻ അനുവദിയ്ക്കരുത്. തണുത്ത വെള്ളത്തിൽ മുഖം കഴുകാം. ഇത് ആഴ്ചയിൽ രണ്ടു ദിവസം ചെയ്യുന്നത് ഗുണം നൽകും.
Discussion about this post