റിട്ടയേഡ്‌മെന്റ് ജീവിതം അടിപൊളിയാക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാവരും. എന്നാൽ, ഇതിനായി വേണ്ട സാമ്പത്തിക പിന്തുണ നമുക്ക് ഉണ്ടാവാതെ വരുന്ന സാഹചര്യമാണ് പലപ്പോഴും ഉണ്ടാകാറ്. എന്നാൽ, സുരക്ഷിതമായ ഒരു റിട്ടയേഡ്‌മെന്റ് ജീവിതമാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ, അതിനായി ഏറ്റവും മികച്ച ഒരു നിക്ഷേപ രീതിയാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (എസ്ഐപി). പ്രതിമാസ വരുമാന പദ്ധതിയായ ഇൗ നിക്ഷേപം പിന്തുടർന്നാൽ, മാസവും വെറും ആയിരം രൂപ നിക്ഷേപിച്ച് ഒരു കോടി രൂപ വരെ എസ്ഐപിയിലൂടെ നേടാൻ സാധിക്കും. എങ്ങനെയാണ് ഇതെന്നല്ലേ…
പ്രതിവർഷമോ പ്രതി മാസമോ എന്ന കണക്കിൽ ഒരു നിശ്ചിത തുക വീതം നിശ്ചിതമായ കാലയ്‌വിലേക്ക് സമയബന്ധിതമായി നിക്ഷേപിക്കുന്ന പദ്ധതിയാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ. എത്ര രൂപയാണ് നിക്ഷേപിക്കേണ്ടത്, എസ്ഐപി തീയതി, മ്യൂച്ചൽ ഫണ്ട് സ്‌കീമുകൾ എന്നീ കാര്യങ്ങൾ നിങ്ങൾക്ക് തന്നെ തീരുമാനിക്കാൻ കഴിയും. ഒരു വ്യക്തി 20 വയസ് മുതൽ ഈ പദ്ധതി വഴി 1000 രൂപ പ്രതി മാസം നിക്ഷേപിക്കാൻ തുടങ്ങിയാൽ, 60 വയസ് ആകുമ്പോഴേക്കും ഒരു കോടി രൂപയോളം നിങ്ങൾക്ക് സമ്പാദിക്കാൻ സാധിക്കും.
അതായത് പ്രതിവർഷം ശരാശരി 12 ശതമാനം റിട്ടേൺ നിരക്കിൽ 40 വർഷത്തേക്ക് നിങ്ങൾ പ്രതിമാസം 1000 രൂപ നിക്ഷേപിച്ചാൽ, ഈ 40 വർഷത്തിനുള്ളിൽ നിങ്ങൾ മൊത്തം 4,80,000 രൂപ നിക്ഷേപിച്ചിട്ടുണ്ടാകും. എന്നാൽ പലിശയിലൂടെ ഏകദേശം 1,14,02,420 രൂപ ലഭിക്കും. അതായത് നിങ്ങളുടെ മൊത്തം സമ്പാദ്യം 1,18,82,420 രൂപയായിരിക്കും. നിക്ഷേപിച്ച തുക: 4,80,000 രൂപ പലിശ: 1,14,02,420 രൂപ. ആകെ മൂല്യം: 1,18,82,420 രൂപ
Discussion about this post