തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കാൻ കെഎസ്ഇബി തയ്യാറെടുക്കുന്നതായി വിവരം. വൈദ്യുത ചാർജ് 4.45 ശതമാനമെങ്കിലും കൂട്ടണം എന്ന നിർദ്ദേശം റെഗുലേറ്ററി കമ്മീഷന് മുന്നിൽ വച്ചിരിക്കുന്നത്. ഇതിന് പുറമേ വർഷത്തിൽ ജനുവരി മുതൽ മെയ് വരെയുള്ള അഞ്ചാ മാസം സമ്മർ ചാർജ് ഇനത്തിൽ പ്രത്യേക ഫീസ് ഇടാക്കണം എന്ന ആവശ്യവും മുന്നോട്ട് വച്ചിട്ടുണ്ട്. വൈദ്യുതി വാങ്ങാൻ ചെലവ് കൂടിയത് കാരണം നിരക്ക് വർദ്ധിപ്പിക്കാതെ മുന്നോട്ട് പോകാനാവില്ലെന്നാണ് ബോർഡിന്റെ വാദം.
6400 കോടി രൂപയുടെ കുറവാണ് നിലവിൽ ബോർജഡിനുള്ളത്. ഒരു യൂണിറ്റ് വൈദ്യുതി വാങ്ങാൻ 14 രൂപയിൽ അധികം കെഎസ്ഇബിക്ക് ചെലവ് വരുന്നുണ്ട്. യൂണിറ്റിന് 30 പൈസയാണ് വർദ്ധിപ്പിക്കണമെന്ന് ബോർഡ് ആവശ്യപ്പെടുന്നത്. 812.16 കോടിയുടെ അധിക വരുമാനമാണ് നിരക്ക് വർദ്ധനയിലൂടെ കെ.എസ്.ഇ.ബി ലക്ഷ്യമിടുന്നത്. 2025-26 വർഷത്തിൽ 2.75 ശതമാനം വർധനവും 2026-27 വർഷത്തിൽ 0.25 ശതമാനം വർദ്ധനവുമാണ് ആവശ്യപ്പെട്ടത്.
ഇതിന് പുറമെ 2024-25 മുതൽ 2026-27 വരെയുള്ള കാലയളവിൽ ജനുവരി മുതൽ മെയ് വരെയുള്ള മാസങ്ങളിൽ സമ്മർ താരിഫ് ആയി യൂണിറ്റിന് 10 അധികമായി ഈടാക്കാനും അനുവദിക്കണമെന്ന് കെ.എസ്.ഇ.ബി ആവശ്യമുന്നയിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് വൈദ്യുതോത്പാദനത്തിന് പുതിയ നിക്ഷേപങ്ങൾ വന്നില്ലെങ്കിൽ നിരക്ക് വർദ്ധന ഇനിയും വേണ്ടിവരുമെന്ന് കെ.എസ്.ഇ.ബി ചെയർമാൻ ബിജു പ്രഭാകർ പറഞ്ഞു.പരിസ്ഥിതിവാദമൊക്കെ നല്ലതുതന്നെ. അങ്ങനെയെങ്കിൽ നിരക്ക് വർധന സഹിക്കേണ്ടിവരും.പട്ടിയെ സ്നേഹിക്കുന്നതൊക്കെ നല്ലതാണ്, പകരം അതിന്റെ കടി സഹിക്കാൻ തയ്യാറാകണമെന്നും ബിജു പ്രഭാകർ പറഞ്ഞു.
Discussion about this post