കൊച്ചി: തനിക്കെതിരെ നടി നൽകിയ പരാതി അടിസ്ഥാന രഹിതമാണെന്ന വാദവുമായി നടൻ ജയസൂര്യ. പീഡിപ്പിച്ചു എന്ന് പരാതിക്കാരി പറയുന്ന ദിവസങ്ങളിൽ ഷൂട്ടിംഗ് തന്നെ നടന്നിട്ടില്ലെന്നും ജയസൂര്യ ഹർജിയിൽ ചൂണ്ടിക്കാട്ടി. നിലവിൽ ജയസൂര്യക്കെതിരെ രണ്ട് പീഡനക്കേസുകളാണ് ഉള്ളത്. ശുചി മുറിയിൽ നിന്നും പുറത്ത് കിടക്കവേ ജയസൂര്യ പിന്നിൽ നിന്നും തന്നെ കയറിപ്പിടിച്ചു എന്നാണ് കേസ്.
പരാതിയിൽ പറയുന്ന ദിവസങ്ങളിൽ ഷൂട്ടിംഗ് നടന്നിട്ടില്ല. വിദേശത്ത് ആയതിനാൽ എഫ്.ഐ.ആർ നേരിട്ട് കാണാൻ കഴിഞ്ഞിട്ടില്ലെന്ന് ജയസൂര്യ വ്യക്തമാക്കി. അടുത്ത ബുധനാഴ്ച നാട്ടിൽ തിരിച്ചെത്തുമെന്നും ജയസൂര്യ ഹർജിയിൽ പറഞ്ഞിട്ടുണ്ട്. സെക്ഷൻ 354, 354 എ, 509 വകുപ്പുകൾ ചുമത്തി തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് കേസെടുത്തിരിക്കുന്നത്.
വർഷങ്ങൾക്ക് മുമ്പ് ചിത്രീകരണത്തിനിടെ സെക്രട്ടേറിയേറ്റ് ഇടനാഴിയിൽ വച്ച് നടൻ കടന്നുപിടിച്ച് ചുംബിച്ചെന്നാണ് നടി മാദ്ധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തിയത്.
Discussion about this post